Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാലിന്യം...

മാലിന്യം നീക്കാത്തതിനെതിരെ സമരം

text_fields
bookmark_border
തൃശൂർ: കോർപറേഷൻ പരിധിയിൽ പ്രളയ ബാധിത പ്രദേശങ്ങളിലെ മാലിന്യം നീക്കാത്തതിൽ പ്രതിഷേധിച്ച് ചെമ്പുക്കാവ് ഗാന്ധിനഗറിൽ കോൺഗ്രസ് സമരം സംഘടിപ്പിച്ചു. മുൻ മേയർ രാജൻ െജ. പല്ലൻ ഉദ്ഘാടനം ചെയ്തു. മുൻ ഡെപ്യൂട്ടി മേയർ സുബി ബാബു അധ്യക്ഷത വഹിച്ചു. മൂന്നാഴ്ച പിന്നിട്ടിട്ടും മാലിന്യം നീക്കാൻ കോർപറേഷൻ ഭരണസമിതി നടപടി എടുത്തിട്ടില്ല. കിടക്ക, ഫർണിച്ചർ, ഇലക്ട്രോണിക് മാലിന്യങ്ങൾ എന്നിവ കുമിഞ്ഞു കൂടി കിടക്കുകയാണ്. ഇത് പകർച്ച വ്യാധികൾക്ക് കാരണമാകുമെന്ന ആശങ്കയുണ്ട്. ഇനിയും പരിഹാരം ഉണ്ടായില്ലെങ്കിൽ കോർപറേഷൻ ഒാഫിസിലേക്കും സോണൽ ഒാഫിസുകളിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story