Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആദരിച്ചു

ആദരിച്ചു

text_fields
bookmark_border
വരവൂർ: സംസ്ഥാനത്തെ മികച്ച പ്രൈമറി അധ്യാപകനുള്ള അവാർഡ് നേടിയ വരവൂർ ഗവ. എൽ.പി സ്കൂളിലെ പ്രധാനാധ്യാപകൻ എം.ബി. പ്രസാദിനെ വരവൂർ പഞ്ചായത്തി​െൻറ നേതൃത്വത്തിൽ . പി.കെ. ബിജു എം.പി ഉദ്ഘാടനം ചെയ്തു. എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് സ്കൂളിലേക്ക് വാഹനം വാങ്ങുന്നതിന് 12 ലക്ഷം രൂപ അനുവദിച്ചതി​െൻറ രേഖ പ്രസാദിന് കൈമാറി. യു.ആർ. പ്രദീപ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. രാധാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. സുനിത, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി. വിജയലക്ഷ്മി, സി. ഗോപകുമാർ, എം.എ. മോഹനൻ, പ്രീതി ഷാജു, പി.ഡി. പ്രകാശ് ബാബു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story