Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപട്ടേപ്പാടം സഹൃദയവേദി...

പട്ടേപ്പാടം സഹൃദയവേദി വീണ്ടും ഒത്തുചേർന്നു

text_fields
bookmark_border
പട്ടേപ്പാടം: രണ്ടര പതിറ്റാണ്ടുകള്‍ക്ക് ശേഷം പട്ടേപ്പാടത്തെ സഹൃദയവേദിയുടെ അംഗങ്ങള്‍ ഒത്തു ചേര്‍ന്നു. താഷ്ക്കൻറ് ലൈബ്രറിയുടെ നേതൃത്വത്തില്‍ 1970 മുതല്‍ 1990 വരെ എല്ലാ ആഴ്ചകളിലും മുടങ്ങാതെ നടന്നിരുന്ന സംവാദ സദസ്സായിരുന്നു സഹൃദയവേദി. ആദ്യകാല പ്രവര്‍ത്തകരോടൊപ്പം വനിതകള്‍ ഉള്‍പ്പെടെയുള്ള പുതുതലമുറയും പങ്കെടുത്തു. കെ.കെ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. മൺമറഞ്ഞ 60 മുന്‍കാല അംഗങ്ങള്‍ക്ക് കെ.എസ്. മുജീബ് സ്മരണാഞ്ജലി അര്‍പ്പിച്ചു. ഖാദര്‍ പട്ടേപ്പാടത്തി‍​െൻറ 'നിലാവും നിഴലും' എന്ന കഥാസമാഹാരം ജയശ്രീ സുരേഷ് അവതരിപ്പിച്ചു. രഞ്ജിനി ശിവന്‍, ആര്‍.കെ. ജയരാജ്, അനന്യ സുനീഷ്, മീര സുരേഷ്, നിര്‍മല സുരേന്ദ്രന്‍, പി.എസ്. സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story