Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightടിപ്പർ ലോറിയിടിച്ച്...

ടിപ്പർ ലോറിയിടിച്ച് മൂന്നുവയസ്സുകാര‍െൻറ മരണം

text_fields
bookmark_border
എരുമപ്പെട്ടി: വെള്ളറക്കാട് കൈതമാട്ടത്തിന് സമീപം നേപ്പാളി ബാലൻ ടിപ്പർ ലോറിയിടിച്ച് മരിച്ച സംഭവം വിവാദമാകുന്നു. പൊലീസ് അപകട സമയത്തിൽ മാറ്റം വരുത്തിയെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്. വെള്ളറക്കാട് പേങ്ങാട്ട്പാറയ്ക്ക് സമീപം താമസിക്കുന്ന നേപ്പാളി സ്വദേശി ജയറാമി​െൻറ മകൻ അലീഷാണ്(3) ചൊവ്വാഴ്ച രാവിലെ 9.15നുണ്ടായ അപകടത്തിൽ മരിച്ചത്. ഇവരുടെ വീടിന് മുന്നിലെ റോഡിലാണ് അപകടമുണ്ടായത്. അലീഷി​െൻറ സഹോദരൻ അനിത്തിനെ സ്കൂൾ ബസിൽ കയറ്റി വിട്ടശേഷം അമ്മയോടൊപ്പം റോഡ് മുറിച്ച് കടക്കവെയാണ് മണ്ണ് കയറ്റി അമിത വേഗത്തിലെത്തിയ ലോറി കുട്ടിയെ ഇടിച്ചത്. സ്കൂൾ സമയത്ത് ടിപ്പർ ലോറി റോഡിലിറങ്ങരുതെന്ന ഹൈകോടതി ഉത്തരവ് ലംഘിച്ചതാണ് അപകടത്തിന് കാരണം. രാവിലെ 9.15 നാണ് അപകടം നടന്നതെന്ന് കുട്ടിയുടെ പിതാവും സംഭവസ്ഥലത്തുണ്ടായിരുന്ന ജനപ്രതിനിധികളും നാട്ടുകാരും സാക്ഷ്യപ്പെടുത്തുമ്പോൾ പൊലീസി​െൻറ രേഖയിൽ മാത്രം അപകട സമയം 8.50 ആണ്. രാവിലെ ഒമ്പത് മുതൽ പത്ത് വരെ ടിപ്പർ ലോറികൾ നിരത്തിലിറക്കരുതെന്ന നിർദേശം നിലവിലുള്ളപ്പോൾ ഒമ്പത് മണിക്ക് മുമ്പാണ് അപകടം നടന്നതെന്ന പൊലീസ് കണ്ടെത്തൽ സംശയം ജനിപ്പിക്കുന്നതാണെന്ന് നാട്ടുകാർ പറഞ്ഞു. മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത പൊലീസ് പ്രതിക്ക് സ്റ്റേഷനിൽനിന്ന് തന്നെ ജാമ്യം നൽകി. നിയമം ലംഘിച്ച് പ്രതി നടത്തിയത് മനപ്പൂർവമായ നരഹത്യയാണെന്ന് നാട്ടുകാർ പറയുന്നു. കുട്ടിയുടെ പിതാവി​െൻറ മൊഴിയെടുത്തെന്ന് പൊലീസ് പറയുമ്പോൾ ആരും ത‍​െൻറ മൊഴി എടുത്തില്ലെന്നാണ് ജയറാം പറയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story