Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമൊബൈൽ ഫോൺ സർവിസ്​...

മൊബൈൽ ഫോൺ സർവിസ്​ സെൻറർ ഉടമക്ക്​ വാറൻറ്​​

text_fields
bookmark_border
തൃശൂർ: വിധിപ്രകാരം മൊബൈൽ ഫോണി​െൻറ വിലയും നഷ്ടപരിഹാരവും നൽകാതിരുന്ന സർവിസ് സ​െൻറർ ഉടമക്കെതിരെ ജാമ്യമില്ലാ വാറൻറ് അയക്കാൻ തൃശൂർ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഉത്തരവിട്ടു. പാലക്കാട് കണ്ണമ്പ്ര കോലംകോട് വീട്ടിൽ എസ്. ബിജു ഫയൽ ചെയ്ത ഹരജിയിൽ തൃശൂരിലെ സാംസങ് സർവിസ് സ​െൻററായ പ്രൈം സർവിസസ് ഉടമക്കെതിരെയാണ് ഉത്തരവ്. ഫോൺ സർവിസ് ചെയ്ത് തിരിച്ചു നൽകാത്തത് ചോദ്യം ചെയ്ത് ബിജു നേരത്തെ ഫയൽ ചെയ്ത ഹരജിയിൽ വിലയയായ 11,500 രൂപയും നഷ്ടപരിഹാരമായി 5,000 രൂപയും ചെലവിലേക്ക് 2,000 രൂപയും നൽകാൻ ഫോറം ഉത്തരവിട്ടിരുന്നു. വിധി പാലിക്കാത്തതിനെത്തുടർന്ന് സർവിസ് സ​െൻറർ ഉടമയെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ വീണ്ടും ഫോറത്തെ സമീപിക്കുകയായിരുന്നു. ഹരജി പരിഗണിച്ച പ്രസിഡൻറ് പി.കെ. ശശി, മെംബർ എം.പി. ചന്ദ്രകുമാർ എന്നിവരുൾപ്പെട്ട ഫോറമാണ് പൊലീസിനോട് അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ആവശ്യപ്പെട്ട് ജാമ്യമില്ലാ വാറൻറ് പുറപ്പെടുവിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story