അനൂപ് ദേശ്മുഖിന് ചുമ്മാര്‍ സ്മാരക ചെസ്​ കിരീടം

06:38 AM
12/09/2018
തൃശൂര്‍: ന്യൂ മില്ലിനിയം കുറീസ് എന്‍.സി. ചുമ്മാര്‍ സ്മാരക ഫിഡെ ഓപണ്‍ ചെസ് ടൂര്‍ണമ​െൻറില്‍ ഇൻറര്‍നാഷനല്‍ മാസ്റ്റര്‍ അനൂപ് ദേശ്മുഖ് (മഹാരാഷ്ട്ര) ജേതാവായി. എട്ട് റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ഒമ്പത് കളിക്കാര്‍ ഏഴ് പോയൻറ് വീതം നേടി മുന്നിലെത്തിയെങ്കിലും ടൈബ്രേക്ക് നിയമപ്രകാരം അനൂപ് ദേശ്മുഖ് ചാമ്പ്യനായി. അനൂപിന് ചുമ്മാര്‍ സ്മാരക ട്രോഫിയും 40,000 രൂപയും സമ്മാനമായി ലഭിച്ചു. റോബ്‌സണ്‍ പോളി​െൻറ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കെ. രാജന്‍ എം.എല്‍.എ സമ്മാനദാനം നിർവഹിച്ചു. ഗ്രാന്‍ഡ് മാസ്റ്റര്‍ പട്ടം നേടിയ ചെസ് പ്രതിഭ നിഹാല്‍ സരിനെ ആദരിച്ചു. പ്രഫ. എന്‍.ആര്‍. അനില്‍കുമാര്‍, ആര്‍ബിറ്റര്‍ വിജയരാഘവന്‍, ടി.ജെ. ചാര്‍ലി, സി.വി. ജോഷി, വി.വി. വര്‍ഗീസ്, പി.എം. റാഫേല്‍, ജോസ് പയസ്, കെ.എ. നിക്‌സന്‍, ജോസ് തയ്യാലക്കല്‍, ജോസ് പന്തല്ലൂക്കാരന്‍ എന്നിവര്‍ സംസാരിച്ചു. മത്സര വിജയികള്‍ : ഓപണ്‍ വിഭാഗം: 1. അനൂപ് ദേശ്മുഖ് (മഹാരാഷ്ട്ര), 2. ഭാരത് കല്യാണ്‍ റെഡ്ഡി പൊളൂരി (കര്‍ണാടക), 3. എ.എല്‍. മുത്തയ്യ (തമിഴ്‌നാട്), 4. കെ.യു. മാര്‍ത്താണ്ഡന്‍ (കേരളം), 5. ബി. ശേഖര്‍ (തമിഴ്‌നാട്), 6. എന്‍. സുരേന്ദ്രന്‍ (തമിഴ്‌നാട്). ബിലോ 2000 വിഭാഗം: 1. ദിനേശ് കുമാര്‍ ജഗന്നാഥന്‍ (തമിഴ്‌നാട്), 2. എസ്. ബദരീനാഥ് (തമിഴ്‌നാട്), 3. എം.എ. ജോയ് ലാസര്‍ (കേരളം). ബിലോ 1500 വിഭാഗം: 1. കാര്‍ത്തിക് രാജ് (കേരളം), 2. എന്‍.പി. ഫ്രാന്‍സിസ് (കേരളം), 3 . ഫ്രഡിന്‍ വി. ജോസ് (കേരളം). അണ്‍റേറ്റഡ് വിഭാഗം: 1. വിനീത് കുമാര്‍ (തമിഴ്‌നാട്), 2. ബി. ഉണ്ണികൃഷ്ണന്‍ (കേരളം), 3. വി.എം. മുഹമ്മദ് റാഫി (കേരളം). വനിത വിഭാഗം: 1. സി.എച്ച്. മേഘ്‌ന (ഐ.സി.എഫ്), 2. രാജശ്രീ രാജീവ് (കേരളം), 3. ഫാത്തിമാ അബ്ദീന്‍ (കേരളം). 15 വയസ്സിനു താഴെ: 1. എല്‍. ശ്രീഹരി (തമിഴ്‌നാട്), 2. ഷിേറാദ്കര്‍ ആയുഷ് (ഗോവ), 3. ബ്രൈറ്റ്‌ലീ സുനില്‍ കുമാര്‍ (കേരളം) 10 വയസ്സിനു താഴെ: 1. ജോണ്‍ വേണി അക്കരക്കാരന്‍, 2 ശ്രേയസ് പയ്യപ്പാട്ട്, 3. ആദിത്യ ചുള്ളിക്കാട് (എല്ലാവരും കേരളം). വെറ്ററന്‍ വിഭാഗം: 1. രവി ഹെഗ്‌ഡെ (കര്‍ണാടകം), 2. പി. ജോണി (ദുബൈ), 3. യു.സി. മോഹനന്‍ (കേരളം). തൃശൂര്‍ വിഭാഗം: 1. പി.കെ. സുരേഷ്, 2. സി.ടി. പത്രോസ്, 3. പി.ജി. അശ്വിന്‍.
Loading...
COMMENTS