സി.പി.​െഎ (എം.എൽ) റെഡ്​സ്​റ്റാർ സംസ്​ഥാനസമ്മേളനം തുടങ്ങി

06:35 AM
12/09/2018
തൃശൂർ: കേരളത്തിൽ കന്യാസ്ത്രീകളടക്കം സമരം ചെയ്യേണ്ട സ്ഥിതിയാണുള്ളതെന്നും കേന്ദ്രത്തി​െൻറ ഹിന്ദുവർഗീയ പ്രീണന നയങ്ങൾക്കെതിരെ ഉയർന്നുവരേണ്ട പ്രതിഷേധങ്ങളെ ദുർബലപ്പെടുത്തുന്ന നിലപാടുകളാണ് കേരളത്തിലെ ഭരണകക്ഷിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നെതന്ന് സി.പി.െഎ (എം.എൽ) റെഡ്സ്റ്റാർ ജനറൽ സെക്രട്ടറി കെ.എൻ. രാമചന്ദ്രൻ പറഞ്ഞു. തൃശൂർ ജവഹർ ബാലഭവനിൽ സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. എം.ആർ. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. എം.െക. ദാസൻ, കെ. ശിവരാമൻ, രഘു, തോമസ് മാത്യു, എം.പി. കുഞ്ഞികണാരൻ, എൻ.ഡി. വേണു, സലിം ദിവാകരൻ, രാജേഷ് അപ്പാട്ട്, സി.എ. ഹസീന, െക.വി. പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു.
Loading...
COMMENTS