ബ്യൂട്ടീഷന്‍ കോഴ്‌സ്​ സർട്ടിഫിക്കറ്റ്​ വിതരണം

06:35 AM
12/09/2018
തൃശൂർ: മലങ്കര മാർതോമ സുറിയാനി സഭ കുന്നംകുളം മലബാര്‍ ഭദ്രാസനം ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു വേണ്ടി സംഘടിപ്പിച്ച ബ്യൂട്ടീഷന്‍ കോഴ്‌സി​െൻറ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. മലങ്കര മാര്‍തോമ സുറിയാനി സഭ മുംബൈ ഭദ്രാസന അധ്യക്ഷന്‍ ബിഷപ്പ് ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് ഉദ്ഘാടനം ചെയ്തു. കുന്നംകുളം മലബാര്‍ ഭദ്രാസനാധ്യക്ഷന്‍ ബിഷപ്പ് ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പ, മേയര്‍ അജിത ജയരാജന്‍, കെ. രാജന്‍ എം.എല്‍.എ, റൂറല്‍ എസ്.പി എം.കെ. പുഷ്‌കരന്‍, പ്രീതി കുരുവിള, ഡോ. കനക പ്രതാപ് എന്നിവര്‍ സംസാരിച്ചു.
Loading...
COMMENTS