Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകരുവന്നൂർ സഹ.ബാങ്ക്...

കരുവന്നൂർ സഹ.ബാങ്ക് ജീവനക്കാരുടെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്

text_fields
bookmark_border
കരുവന്നൂർ സഹ.ബാങ്ക് ജീവനക്കാരുടെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്
cancel
ഇരിങ്ങാലക്കുട: മുഖ്യമന്ത്രിയുടെ ആഹ്വാനം സ്വീകരിച്ച് കരുവന്നൂർ സർവിസ് സഹകരണ ബാങ്കിലെ 30 ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളത്തുകയായ 10,78752 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. പ്രഫ.കെ.യു. അരുണൻ എം.എൽ.എ ബാങ്ക് പ്രസിഡൻറ് കെ.കെ. ദിവാകരനിൽനിന്ന് ചെക്ക് ഏറ്റുവാങ്ങി. പ്രളയത്തിൽ തകർന്ന വീടുകൾ പുനർനിർമിക്കുന്നതിനായി സഹകരണ വകുപ്പുമായി ചേർന്ന് ആവിഷ്ക്കരിച്ച 'കെയർ കേരള' പദ്ധതിയിൽ രണ്ട് വീടുകൾ പുനർനിർമിക്കാനുള്ള ധനസഹായമായി 10 ലക്ഷം രൂപയും നൽകി. ചെക്കുകൾ എം.എൽ.എ മുകുന്ദപുരം താലൂക്ക് സഹകരണ അസി.രജിസ്ട്രാർ എം.സി. അജിത്തിന് കൈമാറി. ബാങ്ക് സെക്രട്ടറി ടി.ആർ. സുനിൽകുമാർ, വൈസ് പ്രസിഡൻറ് ടി.ആർ. ഭരതൻ, സഹകരണ ഇൻസ്പെക്ടർമാരായ സജീവൻ, രാജി, ഭരണസമിതി അംഗങ്ങൾ, ബാങ്ക് ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story