Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുഞ്ഞിക്കൈകളിൽ...

കുഞ്ഞിക്കൈകളിൽ കാരുണ്യം നിറഞ്ഞു; പുതുവസ്ത്രങ്ങളണിഞ്ഞ് പുതിയകാവിലെ കുട്ടികൾ സ്കൂളിലേക്ക്

text_fields
bookmark_border
കൊടുങ്ങല്ലൂർ: കുഞ്ഞിക്കൈകളിൽനിന്ന് കാരുണ്യം ഒഴുകിയപ്പോൾ പറവൂരിലെ നൂറിലേറെ വിദ്യാർഥികൾ വീണ്ടും വിദ്യാലയത്തിലെത്തി. കൊടുങ്ങല്ലൂർ ഒാറ എഡിഫൈ സ്കൂളിലെ കുട്ടികളാണ് പറവൂർ ഉപജില്ലയിലെ പുതിയകാവ് ഗവ. എൽ.പി സ്കൂളിലെ കുട്ടികൾക്ക് സഹായമായെത്തിയത്. കൊടുങ്ങല്ലൂർ സ്ത്രീകൂട്ടായ്മ പ്രവർത്തകർ ഇൗ സംരംഭത്തിന് കളമൊരുക്കി. പ്രളയം വിഴുങ്ങിയ സ്കൂളി​െൻറ അവസ്ഥയറിഞ്ഞ് സ്ത്രീകൂട്ടായ്മ പ്രവർത്തകരെത്തുേമ്പാൾ ഈ സ്കൂളിലെ ക്ലാസിൽ 19 കുട്ടികളേ വന്നിരുന്നുള്ളൂ. 120 വിദ്യാർഥികൾ പഠിക്കുന്ന സ്കൂളാണിത്. മാറ്റാൻ വസ്ത്രങ്ങൾ ഇല്ലാത്തതിനാലാണ് കുട്ടികൾ വരാത്തതെന്ന് അധ്യാപകർ അറിയിച്ചു. വസ്ത്രങ്ങൾ ഉൾപ്പെടെ വീട്ടിലെ സർവവും നഷ്്ടപ്പെട്ടവരാണ് പ്രദേശവാസികൾ. ഇവരെ സഹായിക്കാനായി സ്ത്രീകൂട്ടായ്മ പ്രവർത്തകർ ഒാറ എഡിഫൈ ഗ്ലോബൽ സ്കൂൾ അധികൃതരെ സമീപിക്കുകയായിരുന്നു. ദൗത്യം ഏറ്റെടുത്ത അധികൃതർ എൽ.കെ.ജി മുതൽ നാല് വരെയുള്ള കുട്ടികളോട് രണ്ട് വസ്ത്രങ്ങൾ വീതം അടുത്ത അധ്യയന ദിവസം കൊണ്ടുവരാൻ നിർദേശം നൽകി. കുട്ടികളാകട്ടെ പുതുവസ്ത്രങ്ങളുമായാണ് എത്തിയത്. മൂന്ന് ജോഡി വസ്ത്രങ്ങൾ എന്ന കണക്കിൽ കൊടുത്തിട്ടും പിന്നെയും ബാക്കിയായി. സഹായമായെത്തിയ കൊടുങ്ങല്ലൂർ ഓറ എഡിഫൈ ഗ്ലോബൽ സ്കൂളിലെ കുട്ടികൾക്കും അധ്യാപകർക്കും മാനേജ്മ​െൻറിനും സ്ത്രീ കൂട്ടായ്മ അഭിവാദ്യം അർപ്പിച്ചു. നേരത്തേ മതിലകം കേന്ദ്രമായ 'കനിവ്'വാട്സ്ആപ്പ് കൂട്ടായ്മ കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story