Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകർഷകർക്ക് അടിയന്തര...

'കർഷകർക്ക് അടിയന്തര സഹായം നൽകണം'

text_fields
bookmark_border
ചാലക്കുടി: നിയോജക മണ്ഡലത്തിൽ പ്രളയക്കെടുതിയിൽ കൃഷി നാശം സംഭവിച്ചവർക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്ന് കർഷക കോൺഗ്രസ് ആവശ്യപ്പെട്ടു. ഏക്കറുകളോളം നെല്ല്, വാഴ, ജാതി, കപ്പ, ചേന, കുരുമുളക്, മാേങ്കാസ്റ്റീൻ തുടങ്ങിയ കൃഷിയിടങ്ങൾ നശിച്ചു. പശു, പോത്ത്, ആട്, കോഴി, താറാവ് തുടങ്ങിയ ജീവികളും പ്രളയത്തിൽ ചത്തൊടുങ്ങിയത് ക്ഷീരകർഷകരടക്കമുള്ളവർക്ക് പ്രഹരമായി. 80 കോടിയോളം രൂപയാണ് കാർഷിക രംഗത്തെ നഷ്ടം. അടിയന്തരമായി കർഷകർക്ക് ധനസഹായം നൽകണമെന്ന് കർഷക കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രസിഡൻറ് എം.ഡി. വർഗീസ്, ജില്ല സെക്രട്ടറി പോൾ പുല്ലൻ, സി.ഒ. ദേവസിക്കുട്ടി, ബീന സത്യൻ, കെ.കെ. പോൾസൺ, ഇ.പി. വർഗീസ് എന്നിവർ സംസാരിച്ചു. കൃഷി നാശത്തിന് ധനസഹായം ചാലക്കുടി: വെള്ളപ്പൊക്കത്തിൽ കൃഷി നശിച്ച 102 കർഷകർക്ക് പരിയാരം സർവിസ് സഹകരണ ബാങ്ക് ധനസഹായം വിതരണം ചെയ്തു. പ്രസിഡൻറ് കെ.ജെ. ഉറുമീസ്, പി.പി. ആഗസ്തി, ഇ.കെ. ദേവസിക്കുട്ടി, ഡാർളി പോൾസൺ, സി.കെ. സരസ്വതി, സിസിലി ആൻറണി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story