Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅരങ്ങേറ്റമേളം...

അരങ്ങേറ്റമേളം കെങ്കേമമാക്കി കുട്ടിക്കൂട്ടം

text_fields
bookmark_border
അരങ്ങേറ്റമേളം കെങ്കേമമാക്കി കുട്ടിക്കൂട്ടം
cancel
കൊടകര: മേളകലാകാരന്‍ കൊടകര ഉണ്ണിയുടെ ശിക്ഷണത്തില്‍ പഞ്ചാരിമേളം അഭ്യസിച്ച ഒമ്പതുകുട്ടികളുടെ അരങ്ങേറ്റം കൊടകര വെല്ലപ്പാടി മഹാവിഷ്ണുക്ഷേത്രത്തിൽ നടന്നു. പഞ്ചാരിയുടെ പതികാലം മുതല്‍ കൊട്ടിയാണ് ഒമ്പതംഗസംഘം അരങ്ങേറ്റം കുറിച്ചത്. പെരുവനം കുട്ടന്‍മാരാര്‍ അരങ്ങേറ്റമേളം ഉദ്ഘാടനം ചെയ്തു. നാല്‍പതോളം സഹമേളക്കാര്‍ അരങ്ങേറ്റത്തില്‍ അണിനിരന്നു. കുറുങ്കുഴലിന് കൊടകര അനൂപ്, കൊമ്പില്‍ മച്ചാട് പത്മകുമാര്‍, വെലംതലയില്‍ കൊടകര സജി, ഇലത്താളത്തിന് കല്ലൂര്‍ രഘു എന്നിവര്‍ നേതൃത്വം നല്‍കി. പി. ഹരികൃഷ്ണന്‍, എ.ആര്‍. അതുല്‍കൃഷ്ണ, അഭിരാം വിജയന്‍, ജി. നാരായണന്‍,അതുല്‍ സജീവ്, കെ. അനന്തകൃഷ്ണന്‍, പി.ആര്‍. ആദിത്യന്‍, ഇ. കാളിദാസ്, മനുകൃഷ്ണ, സജീവ് എന്നിവരാണ് അരങ്ങേറിയത്.
Show Full Article
TAGS:LOCAL NEWS 
Next Story