Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദുരിതാശ്വാസ സഹായം...

ദുരിതാശ്വാസ സഹായം കൈമാറി

text_fields
bookmark_border
മാള: ഫൊറോന ഇടവകയിൽ വി. അന്തോണീസി​െൻറ ഊട്ടു തിരുനാളി​െൻറ ആഘോഷങ്ങളും ഊട്ടുനേർച്ചയും മാറ്റിെവച്ച് പ്രളയബാധിത കുടുംബങ്ങളെ സഹായിക്കാൻ സംഖ്യ ചെലവഴിക്കും. 21 മുതൽ നവനാൾ തിരുക്കർമങ്ങളും 30 ന് തിരുനാൾ തിരുക്കർമങ്ങളും നടത്തും. 21ന് കൊടിേയറ്റ ദിനത്തിൽ ഇടവകയിലെ അന്തോണീസ് നാമധാരികളുടെ സംഗമം നടത്തും. 1500 തിരുനാൾ പ്രസുദേന്തിമാരാണ് ഈ വർഷത്തെ പ്രത്യേകത. പ്രളയബാധിതരായ എല്ലാ കുടുംബങ്ങൾക്കും ഭക്ഷണക്കിറ്റ് വിതരണം ചെയ്തു. 38 കുടുംബ സമ്മേളനങ്ങൾ വഴിയാണ് പ്രളയബാധിതരെ കണ്ടെത്തി സഹായം എത്തിച്ചത്. ആലമറ്റം പ്രദേശത്തെ 250 കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപയുടെ പാത്രങ്ങൾ വിതരണം ചെയ്തു. വികാരി ഫാ.പയസ് ചിറപ്പണത്ത് അധ്യക്ഷത വഹിച്ചു. കേന്ദ്രസമിതി പ്രസിഡൻറ് ലിൻറീഷ് ആ‍േൻറാ ,സെക്രട്ടറി ഷിേൻറാ പഴയാറ്റിൽ, ട്രഷറർ പോൾ അമ്പൂക്കൻ കൈക്കാരൻമാരായ വർഗീസ് വടക്കൻ, ഡേവീസ് പാറേക്കാട്ട് എന്നിവർ സംസാരിച്ചു. കിറ്റ് വിതരണം മാള: എരവത്തൂർ ഗ്രാമീണ വായനശാല, കോലഴി ഗ്രാമീണ വായനശാല എന്നിവർ സംയുക്തമായി പ്രളയബാധിതർക്ക് അവശ്യവസ്തുക്കളുടെ വിതരണം നടത്തി. കോലഴി ഗ്രാമീണ വായനശാല സെക്രട്ടറി പി. അജിതൻ ഉദ്ഘാടനം ചെയ്തു. എൻ.വി. ദാമോദരൻ അധ്യക്ഷത വഹിച്ചു. കോലഴി ഗ്രാമീണ വായനശാല കമ്മിറ്റി അംഗം കെ.വി. ആൻറണി സംസാരിച്ചു. സി.ആർ. സുരേഷ്, ജോജോ ജോസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story