Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയാതനയുടെ ദിവസങ്ങൾക്ക്...

യാതനയുടെ ദിവസങ്ങൾക്ക് വിട; കാരാണിപുറം കോളനിക്കാർ ജീവിതത്തിലേക്ക്

text_fields
bookmark_border
ചാലക്കുടി: പ്രളയത്തി​െൻറ യാതന നിറഞ്ഞ ദിവസങ്ങൾക്ക് വിട. കാടുകുറ്റി പഞ്ചായത്തിലെ വൈന്തല കാരാണിപുറം കോളനിവാസികൾ ജീവിതത്തിലേക്ക് തിരിച്ച് വരുന്നു. ദിവസങ്ങളോളം നീണ്ട പുനരധിവാസ പ്രവർത്തനങ്ങൾ പൂർത്തിയായി. ഈ കോളനിയിലെ 16 വീടുകൾ പൂർണമായി സൗജന്യ വൈദ്യുതീകരണം നടത്തുകയും ഫാനുകൾ നൽകുകയും ചെയ്തു. പ്രളയത്തിൽ തയ്യൽ മെഷീൻ നഷ്്ടപ്പെട്ട കുടുംബങ്ങൾക്ക് പുതിയ മെഷീൻ നൽകി. വാസയോഗ്യമല്ലാതിരുന്ന വീടുകൾ പെയിൻറ് അടിച്ച് വാസയോഗ്യമാക്കി. സുമനസ്സുകൾ നടപ്പാക്കി ഈ പ്രവർത്തനങ്ങൾക്ക് ജില്ല പഞ്ചായത്ത് അംഗം കെ.ആർ. സുമേഷ് നേതൃത്വം നൽകി. കടമ്പനാട്, കരാണിപുറം മേഖലയിലെ വീടുകൾക്ക് പാചകത്തിനുള്ള പാത്രങ്ങൾ ഉൾപ്പെടെയുള്ള കിറ്റും, കുട്ടികൾക്ക് പoനോപകരണങ്ങളും ലഭ്യമാക്കി. ബ്ലോക്ക് പഞ്ചായത്ത് അംഗം എം. രാജഗോപാൽ പഞ്ചായത്ത് അംഗങ്ങളായ കെ.കെ. വിനയൻ(കാടുകുറ്റി ), സിന്ധു ജയരാജൻ (കൊരട്ടി), ഉമേഷ് ഇല്ലിക്കൽ, കലാഭവൻ ഡെൻസൻ, ജെ. ഡെൽമോൻ, എ.എ. ബിജു, കെ. ബേബി, ഷിജു ആച്ചാണ്ടി, സി.എൻ. ദിനേശ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story