Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right​്പ്രളയ ബാധിതർക്ക്​...

​്പ്രളയ ബാധിതർക്ക്​ സഹായവുമായി കോലഴി ഗ്രാമീണ വായനശാല

text_fields
bookmark_border
തൃശൂർ: പ്രളയ ദുരിതമനുഭവിച്ച കുഴൂർ പഞ്ചായത്തിലെ എരവത്തൂർ ഗ്രാമത്തിലെ ജനങ്ങൾക്ക് കോലഴി ഗ്രാമീണ വായനശാലയുടെ സഹായം. തനതായി ശേഖരിച്ചതും വായനശാലയുടെ ഇടപെടലിലൂടെ തമിഴ്നാട്ടിൽനിന്ന് ലഭ്യമായതുമായ സാധനങ്ങളാണ് എരവത്തൂർ ഗ്രാമീണ വായനശാലയിലേക്ക് കോലഴി ഗ്രാമീണ വായനശാല എത്തിച്ചത്. തുടർന്ന് എരവത്തൂർ വായനശാല പ്രവർത്തകർ ഇത് കിറ്റുകളിലാക്കി പ്രളയബാധിത കുടുംബങ്ങൾക്ക് വിതരണം ചെയ്തു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള പ്രവർത്തകർ രാപകൽ അധ്വാനിച്ചാണ് 40 ഓളം ഇനങ്ങൾ ഉള്ള കിറ്റുകൾ തയാറാക്കിയത്. കിറ്റുകളുടെ വിതരണോദ്ഘാടനം കോലഴി ഗ്രാമീണ വായനശാല സെക്രട്ടറി പി. അജിതൻ നിർവഹിച്ചു. എരവത്തൂർ ഗ്രാമീണ വായനശാല പ്രസിഡൻറ് ദാമോദരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സെബി വടക്കൻ, ജോ. സെക്രട്ടറി സുരേഷ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story