Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവഖഫ് ബോർഡിൽ കണക്ക്​...

വഖഫ് ബോർഡിൽ കണക്ക്​ സമർപ്പിക്കണം

text_fields
bookmark_border
തൃശൂർ: കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ വാർഷിക വരവ് ചെലവ് കണക്കുകൾ സമർപ്പിക്കാത്ത ജില്ലയിലെ വഖഫ് രജിസ്‌ട്രേഷനുള്ള മുഴുവൻ മഹല്ലുകളും ഉടൻ സമർപ്പിച്ച് നിയമ നടപടികളിൽ നിന്നും ഒഴിവാകണമെന്ന് സുന്നി മഹല്ല് ഫെഡറേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കണക്കുകൾ സമർപ്പിക്കുന്നതിന് ബന്ധപ്പെടുക: 9562145452, 8281942520. പ്രതിഷേധ ധര്‍ണ തൃശൂര്‍: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെയും പി.കെ. ശശി എം.എല്‍.എയെയും അറസ്റ്റ് ചെയ്ത് സര്‍ക്കാര്‍ മാതൃക കാണിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി വനിത വിഭാഗം ജില്ല കണ്‍വീനര്‍ സുലേഖ അബ്ദുല്‍അസീസ് ആവശ്യപ്പെട്ടു. ഫ്രാങ്കോ മുളക്കലിനെയും പി.കെ. ശശി എം.എല്‍.എയെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി വനിത വിഭാഗം ജില്ല കമ്മിറ്റി കോർപറേഷനു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വ്യക്തമായ തെളിവും ഇരയുടെ പരാതിയും അവഗണിച്ച് പ്രതികളെ സംരക്ഷിക്കാന്‍ സര്‍ക്കാറും പൊലീസും ശ്രമിക്കുന്നത് കേരളത്തിലെ സ്ത്രീകളെ അപമാനിക്കലാണെന്നും അവർ പറഞ്ഞു. സെക്രട്ടറി ഉമൈറ റഫീഖ് അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ജില്ല അസി. സെക്രട്ടറി നവാസ് എടവിലങ്ങ്, സരസ്വതി വലപ്പാട്, സാജിത റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story