Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയുവാവിനെ ദുരൂഹ...

യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായിട്ട് ഒരു വര്‍ഷം; എങ്ങുമെത്താതെ അന്വേഷണം; നീതി തേടിയുള്ള കുടുംബത്തി​െൻറ അലച്ചില്‍ തുടരു​ന്നു

text_fields
bookmark_border
യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായിട്ട് ഒരു വര്‍ഷം; എങ്ങുമെത്താതെ അന്വേഷണം; നീതി തേടിയുള്ള കുടുംബത്തി​െൻറ അലച്ചില്‍ തുടരു​ന്നു
cancel
ചെന്ത്രാപ്പിന്നി: സി.വി. സ​െൻററില്‍ താമസിച്ചിരുന്ന കര്‍ണാടക സ്വദേശിയായ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായിട്ട് ഒരു വര്‍ഷം. നീതി തേടിയുള്ള കുടുംബത്തി​െൻറ അലച്ചില്‍ തുടരുേമ്പാഴും അന്വേഷണം എങ്ങുമെത്തിയില്ല. മൈസൂരിനടുത്ത് കൊള്ളഗാല്‍ ചാമരാജ് നഗറില്‍ പരേതനായ സിദ്ധാർഥ​െൻറ മകനും ചെന്ത്രാപ്പിന്നി സ്വദേശി തണ്ടാംപറമ്പില്‍ ധര്‍മ​െൻറ മകള്‍ നിഷയുടെ ഭര്‍ത്താവുമായ ബിനോജിനെയാണ് (37) 2017 ആഗസ്റ്റ് 20 മുതല്‍ കാണാതായത്. ചെന്ത്രാപ്പിന്നിയിലെ ഭാര്യവീട്ടില്‍നിന്ന് 18ന് കൊച്ചിയിലേക്ക് പോയതായിരുന്നു. യുവാവിനെ കാണാതായപ്പോള്‍ നിഷ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഓഫ് ചെയ്ത നിലയിലായിരുന്നു. രണ്ടു ദിവസം കഴിഞ്ഞിട്ടും ഒരു വിവരവും ഇല്ലാതായതോടെയാണ് ഭാര്യ ആഗസ്റ്റ് 23ന് തൃക്കാക്കര പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഡി.ജി.പി, മുഖ്യമന്ത്രി തുടങ്ങിയവര്‍ക്കെല്ലാം പരാതി നല്‍കിയെങ്കിലും അന്വേഷണത്തിൽ പുരോഗതി ഉണ്ടായില്ല. ഹൈകോടതിയില്‍ ഹേബിയസ് കോർപസ് ഹരജി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. 2017 ജൂണ്‍ ആദ്യവാരം മുതല്‍ കൊച്ചി കാക്കനാെട്ട പ്രമുഖ സ്ഥാപനത്തിലെ കാൻറീന്‍ ഏറ്റെടുത്ത് നടത്തുകയായിരുന്നു ബിനോജ്. ഇതി‍​െൻറ കരാറുകാരനും ബിനോജും തമ്മിലുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ ആസൂത്രിതമായി കൊലപ്പെടുത്തിയിരിക്കാം എന്നാണ് കുടുംബത്തി​െൻറ സംശയം. ലാഭം വീതംവെക്കുന്ന വിഷയത്തില്‍ കരാറുകാരനും ബിനോജും തമ്മില്‍ തർക്കം ഉണ്ടായിരുന്നു. തർക്കം പരിഹരിക്കാൻ സ്ഥാപനത്തിലെ ജീവനക്കാരുമായി ഒരു യോഗം ഉണ്ടെന്ന് പറഞ്ഞാണ് ബിനോജ് വീട്ടില്‍നിന്ന് പോയത്. ആഗസ്റ്റ് 20ന് രാത്രി എട്ടുവരെ ബിനോജ് താമസിച്ചിരുന്ന മുറിയില്‍ ഉണ്ടായിരുന്നുവെന്നാണ് കെട്ടിട ഉടമ നല്‍കിയ വിവരം. ഇതിനിടെ നവംബര്‍ എട്ടിന് എറണാംകുളം നെട്ടൂര്‍ കുമ്പളം പാലത്തിനു സമീപം യുവാവി‍​െൻറ അഴുകിയ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പത്രവാര്‍ത്ത കണ്ട് കളമശേരി മെഡിക്കല്‍ കോളജില്‍ എത്തിയ നിഷയെയും പിതാവ് ധർമനെയും മൃതദേഹം കാണിക്കാന്‍ പൊലീസ് തയാറായില്ല. മൃതദേഹത്തി​െൻറ ഫോട്ടോ കാണിച്ചതില്‍ ശരീര ഘടനയും ഉയരവും പല്ലും കൈവിരലുകളും ബിനോജിേൻറതിന് സമാനമാണെന്നും ഡി.എന്‍.എ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടെങ്കിലും പൊലീസ് അവഗണിച്ചു. പിന്നീട് ഹൈകോടതി ഇടപെടലിനെ തുടര്‍ന്ന്‍ ഡി.എന്‍.എ പരിശോധന നടത്തിയെങ്കിലും ഫലം മൂന്നുമാസം വൈകിപ്പിച്ചു. നെഗറ്റീവ് ആണെന്ന് അറിയിച്ച ഫലത്തിൽ പൊലീസ് കൃത്രിമം കാണിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നുവെന്നും ആര്‍ക്കോ വേണ്ടി കേസ് തേച്ചുമാച്ച് കളയുകയാണെന്നും ധർമന്‍ ആരോപിച്ചു. അന്വേഷണം നടക്കുന്നതിനിടെ വൈറ്റില ഹബ്ബിനടുത്തുള്ള പേ പാര്‍ക്കില്‍ നിന്ന് യുവാവി‍​െൻറ ബൈക്ക് കണ്ടെത്തിയിരുന്നു. ബിനോജിനെ കാണാതാവുന്നതി​െൻറ തലേദിവസം നവംബര്‍ ഒമ്പതിനാണ് ബൈക്ക് ഇവിടെ ഉപേക്ഷിച്ചതെന്ന് കണ്ടെത്തിയെങ്കിലും നിരീക്ഷണ കാമറകള്‍ പരിശോധിച്ച് ആരാണ് ബൈക്ക് കൊണ്ടുവെച്ചതെന്ന് കണ്ടെത്താന്‍ പോലും പൊലീസ് തയാറായില്ലെന്ന് ധര്‍മന്‍ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story