Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസൂര്യാതപം: ജാ​ഗ്രത

സൂര്യാതപം: ജാ​ഗ്രത വേണം

text_fields
bookmark_border
തൃശൂർ: അന്തരീക്ഷ ഉൗഷ്മാവ് വർധിച്ച സാഹചര്യത്തിൽ സൂര്യാതപം ഏൽക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പി​െൻറ മുന്നറിയിപ്പ്. രാവിലെ 11 മുതൽ ഉച്ചക്കുശേഷം മൂന്നുവരെ നേരിട്ട് വെയിൽ കൊള്ളുന്നത് കഴിയുന്നതും ഒഴിവാക്കണം. ധാരാളം പാനീയങ്ങൾ കുടിക്കുകയും ഫലങ്ങളും സാലഡും കഴിക്കുകയും വേണം. ക്ഷീണം, തലകറക്കം, രക്തസമ്മർദം താഴുക, തലവേദന, പേശിവേദന, അസാധാരണ വിയർപ്പ്, കഠിന ദാഹം, മൂത്രത്തി​െൻറ അളവ് കുറയുകയും കടും മഞ്ഞ ആവുകയും ചെയ്യുക, ദേഹത്ത് പൊള്ളലേറ്റപോലെ പാടുകൾ കാണുക, ബോധക്ഷയം മുതലായവയാണ് സൂര്യാതപത്തി​െൻറ ലക്ഷണം. സൂര്യാതപമേറ്റവർക്ക് കൃത്യമായി പരിചരണം ലഭിച്ചില്ലെങ്കിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകും. തലച്ചോറ്, ഹൃദയം, ശ്വാസകോശം, കരൾ, വൃക്കകൾ എന്നിവയെ ബാധിച്ച് മരണത്തിനുപോലും കാരണമാകാം. സൂര്യാതപമേറ്റതായി സംശയം തോന്നിയാൽ തണലത്തോ, ശീതീകരിച്ച മുറിയിലോ വിശ്രമിക്കുകയും അനാവശ്യ വസ്ത്രങ്ങൾ നീക്കി ശരീരത്തെ തണുപ്പിക്കുകയും വേണം. ധാരാളം വെള്ളം കുടിക്കണം. ഇവകൊണ്ട് ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിൽ ഉടൻ വിദഗ്ധ ചികിത്സ തേടണം. മുതിർന്ന പൗരന്മാർ, കുഞ്ഞുങ്ങൾ, ദീർഘകാല രോഗങ്ങളുള്ളവർ, ദീർഘനേരം വെയിൽ കൊള്ളുന്ന ജോലി ചെയ്യുന്നവർ എന്നിവർക്കാണ് സൂര്യാതപം എൽക്കാൻ കൂടുതൽ സാധ്യതയെന്നും ജില്ല മെഡിക്കൽ ഓഫിസർ ഡോ. ബിന്ദു തോമസ് അറിയിച്ചു. എലിപ്പനി: ആശങ്ക ഒഴിയുന്നില്ല തൃശൂർ: ജില്ലയിൽ ചൊവ്വാഴ്ച ഒരു എലിപ്പനി കൂടി സ്ഥിരീകരിച്ചു. ഒരുമനയൂരിൽ എലിപ്പനി ലക്ഷണങ്ങളോടെ ഒരുമരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരുമനയൂർ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ മരിച്ചത്. അഞ്ച് പേരെ എലിപ്പനി ലക്ഷണങ്ങളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 1258 പനിബാധിതരാണ് ചികിത്സ തേടി സർക്കാർ ആശുപത്രികളിലെത്തിയത്. ഇതിൽ 31 പേരെ കിടത്തി ചികിത്സക്ക് വിധേയരാക്കി. വയറിളക്കം ബാധിച്ച് 272 പേർ ചികിത്സ തേടി. 19 പേർക്ക് ചിക്കൻപോക്സ് സ്ഥിരീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story