Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയത്തില്‍...

പ്രളയത്തില്‍ തൂപ്പന്‍കാവ് ചിറ നികന്നു; കൃഷിയിറക്കാനാകാതെ കര്‍ഷകര്‍

text_fields
bookmark_border
പ്രളയത്തില്‍ തൂപ്പന്‍കാവ് ചിറ നികന്നു; കൃഷിയിറക്കാനാകാതെ കര്‍ഷകര്‍
cancel
കൊടകര: പ്രളയസമയത്ത് തോട്ടിലൂടെ കുത്തിയൊലിച്ചെത്തിയ മലവെള്ളത്തിലൂടെ കല്ലും മണ്ണും വന്നടിഞ്ഞ് നെല്ലായി തൂപ്പന്‍കാവ് ചിറ ഭാഗികമായി നികന്നത് കര്‍ഷകര്‍ക്ക് ദുരിതമായി. ആറടിയോളം കനത്തിലാണ് ചിറയുടെ പകുതിയോളം ഭാഗത്ത് മണ്ണ് കുമിഞ്ഞുകൂടിയത്. പറപ്പൂക്കര പഞ്ചായത്തിലെ നെല്ലായി, കൊളത്തൂര്‍, വയലൂര്‍ പ്രദേശങ്ങളിലെ ഹെക്ടര്‍ കണക്കിന് കൃഷിനിലങ്ങളിലേക്ക് വെള്ളമെത്തിക്കാൻ നിർമിച്ചതാണ് തൂപ്പന്‍കാവ് ചിറ. ദേശീയപാതയിലെ നെല്ലായി പാലത്തിനു തൊട്ടുതാഴെയുള്ള തൂപ്പന്‍കാവ് ചിറയില്‍ സംഭരിച്ചുനിര്‍ത്തുന്ന വെള്ളത്തെ ആശ്രയിച്ചാണ് മേഖലയിലെ കൃഷി. കൊടകര തേശേരി പ്രദേശത്തുനിന്നുല്‍ഭവിക്കുന്ന കുഴിക്കാണി തോട്ടിലൂടെയാണ് ചിറയിലേക്ക് വെള്ളമെത്തുന്നത്. വേനലിൽ ചാലക്കുടി വലതുകര കനാലില്‍നിന്ന് തുറന്നുവിടുന്ന വെള്ളവും തോടുവഴി ചിറയിലെത്താറുണ്ട്. കുറുമാലിപ്പുഴ കവിഞ്ഞൊഴുകിയ വെള്ളവും പന്തല്ലൂര്‍ പ്രദേശത്തുകൂടി തോട്ടിലേക്കെത്തിയതാണ് ചിറ കൂടുതൽ നികന്നുപോകാന്‍ ഇടയാക്കിയത്. ചിറയുടെ കോണ്‍ക്രീറ്റ് കെട്ടിനോട് ചേര്‍ന്നാണ് കല്ലും മണ്ണും അടിഞ്ഞുകൂടിയത്. കരിങ്കല്ലും അടിഞ്ഞുകൂടിയിട്ടുണ്ട്. ചിറയോടു ചേര്‍ന്നുള്ള വീടി​െൻറ മുന്‍വശം വെള്ളം കുത്തിയൊലിച്ച് ഇടിഞ്ഞുപോയി. സമീപത്തെ തൂപ്പന്‍കാവ് ഭഗവതി ക്ഷേത്രത്തിലേക്കുള്ള റോഡും നശിച്ചു. കല്ലും മണ്ണും നീക്കം ചെയ്തില്ലെങ്കില്‍ മുണ്ടകന്‍ കൃഷിക്കാവശ്യമായ വെള്ളം ചിറയില്‍ സംഭരിക്കാനാവില്ല. മണ്ണ് നീക്കം ചെയ്യാതെ വെള്ളം സംഭരിച്ചാല്‍ പന്തല്ലൂര്‍, കൊളത്തൂര്‍ പാടശേഖരങ്ങളിലെ കൃഷിയെ പ്രതികൂലമായി ബാധിക്കുമെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ചിറയിലെ ജലനിരപ്പ് പരിധിവിട്ടുയര്‍ന്നാല്‍ പന്തല്ലൂര്‍, കൊളത്തൂര്‍ പാടങ്ങളില്‍ വെള്ളക്കെട്ട്് രൂപപ്പെടുകയും കൃഷിയിറക്കാന്‍ ബുദ്ധിമുട്ടാവുകയും ചെയ്യുമെന്നാണ് കര്‍ഷകരുടെ ആശങ്ക.
Show Full Article
TAGS:LOCAL NEWS 
Next Story