Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാടക്കത്തറ...

മാടക്കത്തറ പഞ്ചായത്തിലെ വ്യാജരേഖ വിജിലൻസ് അന്വേഷിക്കണം -ടി.എൻ. പ്രതാപൻ

text_fields
bookmark_border
തൃശൂർ: മാടക്കത്തറ പഞ്ചായത്തിൽ യോഗം നടന്നതായി വ്യാജരേഖ ഉണ്ടാക്കിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ. യോഗം ചേർന്നുവെന്ന് പറയുന്ന ദിവസം പഞ്ചായത്തംഗങ്ങൾ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലായിരുന്നു. പ്രതിപക്ഷ അംഗങ്ങളെ അറിയിക്കാതെ യോഗം നടത്തിയെന്ന് പറയുന്നത് വ്യാജമാണ്. ഇത് അഴിമതി നടത്തുന്നതിനാണെന്ന് സംശയിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സഹായം നിക്ഷേപിക്കാൻ നിർദേശമുണ്ടായിരിക്കെ പഞ്ചായത്ത് പ്രത്യേക അക്കൗണ്ട് ആരംഭിച്ചതും അന്വേഷിക്കണം. യോഗം ചേർന്നതായി രേഖ ചമച്ചതിന് പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്നും പ്രതാപൻ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story