Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാത നിർമാണം: സമയം ...

ദേശീയപാത നിർമാണം: സമയം നീട്ടുന്നത് അഴിമതിക്ക് വേണ്ടി -ടി.എൻ. പ്രതാപന്‍

text_fields
bookmark_border
ദേശീയപാത നിർമാണം: സമയം നീട്ടുന്നത് അഴിമതിക്ക് വേണ്ടി -ടി.എൻ. പ്രതാപന്‍
cancel
പട്ടിക്കാട്: ദേശീയപാത നിർമാണത്തിന് സമയം നീട്ടിനല്‍കുന്നത് അഴിമതിക്കുവേണ്ടിയാണെന്ന് ഡി.സി.സി പ്രസിഡൻറ് ടി.എന്‍. പ്രതാപന്‍. ദേശീയപാതയുടെ ശോച്യാവസ്ഥക്കെതിരെ കോണ്‍ഗ്രസി​െൻറ നേതൃത്വത്തില്‍ ആരംഭിച്ച അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്നൂറോളം അപകടങ്ങൾക്കും നിരവധി മരണങ്ങൾക്കും ഉത്തരവാദിയായ കരാര്‍ കമ്പനിക്കെതിരെയും ഹൈവേ അതോറിറ്റിക്കെതിരെയും നരഹത്യക്ക് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.സി. അഭിലാഷ് അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ എം.പി. വിന്‍സൻറ്, അഡ്വ. ഷാജു കോടങ്കണ്ടത്ത്, ഭാസ്‌കരന്‍ ആദംകാവില്‍, ടി.ജെ. സനീഷ്‌കുമാര്‍, ടി.എം. രാജീവ് എന്നിവര്‍ സംസാരിച്ചു. ഒരാഴ്ചയിലധികമായി പട്ടിക്കാട് മുതല്‍ കുതിരാന്‍ വരെ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്. റോഡി​െൻറ ശോച്യാവസ്ഥയാണ് കുരുക്കിന് കാരണം. റോഡ് നിർമാണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം.
Show Full Article
TAGS:LOCAL NEWS 
Next Story