Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാഴാനി കനാൽ...

വാഴാനി കനാൽ പുനരുദ്ധാരണം തുടങ്ങി

text_fields
bookmark_border
എരുമപ്പെട്ടി: വാഴാനി കനാൽ പുനരുദ്ധാരണ പ്രവൃത്തിക്ക് എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ കോട്ടപ്പുറം വില്ലേജിൽ തുടക്കമായി. സംസ്ഥാന സർക്കാറി​െൻറ അതിജീവനം പദ്ധതിയുടെ ഭാഗമായാണ് വടക്കാഞ്ചേരി, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തുകളുടെ കീഴിൽ വരുന്ന വാഴാനി കനാൽ ശുചീകരിക്കുന്നത്. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ബസന്ത് ലാൽ ഉദ്ഘാടനം ചെയ്തു. എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ അധ്യക്ഷത വഹിച്ചു. എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ഗോവിന്ദൻകുട്ടി, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പ്രീതി സതീഷ്, മെമ്പർമാരായ സി.ടി. ഷാജൻ, സി.എ. ജോസഫ്, സി.വി. ജെയ്സൺ, ജോയൻറ് ബി.ഡി.ഒ ഉമാദേവി, ഹെൽത്ത് ഇൻസ്പെക്ടർ ഹുസൈൻ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.പി. കുര്യൻ നന്ദി പറഞ്ഞു. രണ്ട് കിലോമീറ്റർ കനാലി​െൻറ ശുചീകരണം 180 തൊഴിലാളികളെ ഉൾപ്പെടുത്തി ആറ് ദിവസം കൊണ്ട് പൂർത്തീകരിക്കാനാണ് തീരുമാനം. കോട്ടപ്പുറം പാടശേഖരത്തിലെ കർഷകർക്ക് സമയബന്ധിതമായി കൃഷി ഇറക്കുന്നതിനും വെള്ളം എത്തിക്കുന്നതിനും കനാലി​െൻറ പുനരുദ്ധാരണം സഹായകമാകും.
Show Full Article
TAGS:LOCAL NEWS 
Next Story