Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവ്യവസായ പാര്‍ക്കില്‍...

വ്യവസായ പാര്‍ക്കില്‍ യന്ത്രത്തില്‍ കുടുങ്ങി ജീവനക്കാരിക്ക് ഗുരുതര പരിക്ക്​

text_fields
bookmark_border
പഴയന്നൂര്‍: കോടത്തൂരിലെ വ്യവസായ പാര്‍ക്കില്‍ യന്ത്രത്തില്‍ കുടുങ്ങി ജീവനക്കാരിക്ക് ഗുരുതര പരിക്കേറ്റു. വെള്ളാര്‍കുളം കരിമ്പിന്‍ചിറ സജിതക്കാണ് (35) പരിക്കേറ്റത്. സജിത ജോലി ചെയ്തിരുന്ന ക്രിസ്റ്റോ മെഷിനറീസില്‍ നിന്നും ശുചിമുറിയില്‍ പോകുന്നതിനായി സമീപത്തെ ടു സ്റ്റാര്‍ എന്ന സ്ഥാപനത്തില്‍ പോയപ്പോഴാണ് അപകടം. യന്ത്രത്തി​െൻറ സമീപത്തു കൂടി പോകുമ്പോള്‍ വസ്ത്രം അബദ്ധത്തില്‍ കുടുങ്ങിയാണ് അപകടത്തില്‍പ്പെട്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു. യന്ത്രത്തില്‍ കുടുങ്ങിയതോടെ മുടി മുഴുവനായും ഇളകിപോരുകയും ചെയ്തു. തലക്ക് ഗുരുതര പരിക്കേറ്റ സജിതക്ക് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story