Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാലഘട്ടത്തിെൻറ...

കാലഘട്ടത്തിെൻറ മിഴിവോർമ സമ്മാനിച്ച് ത്രിനേത്ര

text_fields
bookmark_border
തൃശൂർ: ഓർമകളിൽ ഒരു കാലഘട്ടത്തി​െൻറ തിരയിളക്കം..ബ്ലാക്ക് ആൻഡ് വൈറ്റ് കാലം... രണ്ട് നിറങ്ങളിൽ ബഹുവർണ മിഴിവുകൾ പ്രകടമായി ആസ്വദിച്ചിരുന്ന കാലം. ആ ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തി​െൻറ സവിശേഷതക്കും മിഴിവിനും ഇന്നും തിളക്കമേറെ. കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ലളിതകല അക്കാദമിയുടെ ആർട്ട് ഗാലറിയിൽ ആരംഭിച്ച ഏഴാമത് 'ത്രിനേത്ര' ഫോട്ടോഗ്രാഫി പ്രദർശനമാണ് ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തെ പുനർജനിപ്പിച്ചിരിക്കുന്നത്. ആധുനിക കാലത്തെ ഡിജിറ്റൽ സാങ്കേതിക വിദ്യ പിന്നിൽ നിൽക്കുന്ന മിഴിവുകളും തുടിപ്പുകളുമുണ്ട് ഇവക്കും. എ.കെ.പി.എ, ജില്ല ഫോട്ടോഗ്രാഫി-വീഡിയോഗ്രാഫി നേച്വർ ക്ലബിലെ തെരഞ്ഞെടുത്ത 30 പേരുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ചിത്രപ്രദർശനം നടത്തി ലഭിക്കുന്ന വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. പ്രദർശനം സ്കൂൾ ഓഫ് ഡ്രാമ, ഫൈൻ ആർട്സ് ഫോട്ടോഗ്രാഫി വിഭാഗം മേധാവി ഡോ. എസ്. സുനിൽ ഉദ്ഘാടനം ചെയ്തു. എ.കെ.പി.എ ജില്ല പ്രസിഡൻറ് എ.സി. ജോൺസൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സജീർ ചെങ്ങമനാട്, ജില്ല സെക്രട്ടറി ജിനേഷ് ഗോപി, ഷാജിലെൻസ്മെൻ, പി.വി. ശിവാനന്ദൻ, സജീവ് വസദിനി, സുബിൻ ചെറുതുരുത്തി, സുഗതകുമാരി, സ്റ്റാൻലി കൊക്കാലെ എന്നിവർ പങ്കെടുത്തു. 15 വരെയാണ് പ്രദർശനം.
Show Full Article
TAGS:LOCAL NEWS 
Next Story