Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാത: സമരത്തിൽ...

ദേശീയപാത: സമരത്തിൽ നിന്ന് സ്വകാര്യ ബസുടമകൾ പിൻമാറി

text_fields
bookmark_border
തൃശൂർ: ദേശീയപാതയിലെ റോഡ് തകർച്ചയിൽ പ്രതിഷേധിച്ച് ബുധനാഴ്ച മുതൽ തൃശൂർ-പാലക്കാട് റൂട്ടിൽ നടത്താനിരുന്ന സമരത്തിൽ നിന്ന് സ്വകാര്യ ബസുടമകൾ പിൻമാറി. തൃശൂർ സിറ്റി പൊലീസ് കമീഷണർ യതീഷ് ചന്ദ്രയുമായി ബസുടമകളുടെ സംഘടനയായ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ നടത്തിയ ചർച്ചയെത്തുടർന്നാണ് സമരത്തിൽ നിന്ന് പിൻമാറിയത്. തൃശൂർ-പാലക്കാട് റൂട്ടിൽ വടക്കുഞ്ചേരി വരെ മാത്രം സർവിസ് നടത്തി സമരം നടത്താനായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം. എന്നാൽ ചൊവ്വാഴ്ച നടന്ന ചർച്ചയെ തുടർന്ന് സമരം പിൻവലിക്കുകയായിരുന്നു. ഗതാഗതക്കുരുക്കിന് പ്രധാന കാരണമായ ട്രെയിലർ, കണ്ടെയ്‌നർ ലോറികൾ പൊലീസി​െൻറ നേതൃത്വത്തിൽ തൃശൂർ-പാലക്കാട് റൂട്ടിൽ ബുധനാഴ്ച രാവിലെ ആറു മുതൽ വൈകീട്ട് എട്ടു വരെ റോഡരികിൽ പിടിച്ചിടും. സർവിസ് റോഡുകളിലൂടെ കൂടുതൽ ബസ് സർവിസുകൾ അനുവദിക്കും. സ്വകാര്യ ബസുകൾക്കെതിരെ അനാവശ്യമായി കേസുകൾ ചാർജ് ചെയ്യുന്നത് ഒഴിവാക്കും. നേരത്തെ സംഘടന ജില്ല കലക്ടറുമായി ചർച്ച നടത്തിയിരുന്നു. തുടർന്നാണ് കലക്ടർ ഇടപെട്ട് സിറ്റി പൊലീസ് കമീഷണറുമായി ചർച്ച സംഘടിപ്പിച്ചത്. കെ.രാജൻ എം.എൽ.എ, കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് കോഓഡിനേഷൻ കമ്മിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് കുഴുപ്പിൽ, ബി.ഒ. ജോൺസൺ, പി.പി. ജോസ്, നന്ദകുമാർ, ബിപിൻ ആലപ്പാട്ട് ചർച്ചയിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story