Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightplace in...

place in p5++തെളിവുണ്ടെങ്കിൽ അറസ്​റ്റ്​ ചെയ്​തോളൂ -ബിഷപ്​ ഫ്രാ​േങ്കാ മുളക്കൽ

text_fields
bookmark_border
മുംബൈ: താൻ നിരപരാധിയാണെന്നും തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും ബിഷപ് ഫ്രാേങ്കാ മുളക്കൽ. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന് ആരോപണം നേരിടുന്ന ബിഷപ്, റിപ്പബ്ലിക് ടി.വിക്ക് മാത്രമായി അനുവദിച്ച അഭിമുഖത്തിലാണ് ത​െൻറ നിരപരാധിത്വം അവകാശപ്പെട്ടത്. ബലാത്സംഗക്കേസിൽ തനിക്കെതിരെ പൊലീസിന് തെളിവ് കണ്ടെത്താൻ കഴിഞ്ഞാൽ അറസ്റ്റിനും ജയിലിൽ പോകാനും തയാറാണെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം ഭൂതകാലം മറച്ചുവെക്കാൻ കന്യാസ്ത്രീ കെട്ടിച്ചമച്ച കഥയാണിത്. സഭാ വിരുദ്ധരുടെ കരങ്ങളും ഇതിനുപിന്നിലുണ്ട്. ആരെയും ബലാത്സംഗം ചെയ്തിട്ടില്ലെന്ന് ബൈബിളിൽ തൊട്ട് സത്യം ചെയ്യാം. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ വധശിക്ഷ ഏറ്റുവാങ്ങാൻ തയാറാണ്. വ്യക്തിയുടെ ശാരീരിക സാന്നിധ്യം ഉറപ്പിച്ചാൽ മാത്രമേ ബലാത്സംഗക്കുറ്റം തെളിയിക്കാനാകൂ. അതിനായി പൊലീസിന് രണ്ടു വർഷത്തെ സന്ദർശക രജിസ്റ്റർ പരിശോധിക്കേണ്ടി വരും. 2014 േമയ് അഞ്ചിന് രണ്ട് കന്യാസ്ത്രീകൾ ഒരു പരിപാടിക്ക് പോയതായും തന്നോടൊപ്പം തിരിച്ചെത്തിയതായും പറയുന്നുണ്ട്. അന്ന് ഞാൻ അവിടെ താമസിച്ചതായി പറയുന്നില്ല. ഞാൻ അന്ന് അവിടെ താമസിച്ചിട്ടുമില്ല. 13 തവണ ഞാൻ അവിടെ താമസിച്ചുവെന്നാണ് കന്യാസ്ത്രീ ആരോപിക്കുന്നത്. എന്നാൽ, എേട്ടാ ഒമ്പതോ തവണ മാത്രമേ താൻ രാത്രി അവിടെ തങ്ങിയിട്ടുള്ളൂവെന്നും ബിഷപ് പറഞ്ഞു. മറ്റൊരു പുരുഷനുമായി കന്യാസ്ത്രീക്ക് അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും ആറുവർഷം മദർ ജനറലായിരുന്ന അവർക്ക് തെരഞ്ഞെടുപ്പിൽ ആ പദവി നഷ്ടമായതോടെ പുതിയ മദർ ജനറലുമായി അധികാരത്തർക്കമുണ്ടായിരുന്നുെവന്നും ബിഷപ് ഫ്രാേങ്കാ ആരോപിച്ചു. കന്യാസ്ത്രീകൾക്ക് സമരം ചെയ്യാൻ അവകാശമുണ്ട്. ഞാൻ പഞ്ചാബിലാണുള്ളത്. കേരളത്തിൽ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നറിയില്ല. ആരൊക്കെയാണ് തനിക്കൊപ്പമുള്ളതെന്നും അറിയില്ല -ബിഷപ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story