Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുരുവായൂരി​െൻറ അമൃതിൽ...

ഗുരുവായൂരി​െൻറ അമൃതിൽ ആശങ്ക

text_fields
bookmark_border
ഗുരുവായൂർ: കേന്ദ്ര സർക്കാറി​െൻറ അമൃത് പദ്ധതി (അടൽ മിഷൻ ഫോർ റിജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫർമേഷൻ) നഗരസഭയുടെ സാമ്പത്തിക അടിത്തറ തകർക്കുമെന്ന് ആശങ്ക. പദ്ധതി സംബന്ധിച്ചുള്ള വ്യവസ്ഥകളാണ് നഗരസഭയുടെ സാമ്പത്തിക സുസ്ഥിരതക്ക് ഭീഷണിയാകുന്നത്. പദ്ധതിയുടെ 50 ശതമാനം കേന്ദ്ര സർക്കാറും 30 ശതമാനം സംസ്ഥാന സർക്കാറും 20 ശതമാനം നഗരസഭയും വഹിക്കണമെന്നാണ് വ്യവസ്ഥ. 20 ശതമാനം നഗരസഭ വഹിക്കണമെന്ന നിബന്ധനയാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. യു.പി.എ സർക്കാറി​െൻറ കാലത്ത് നിലവിലുണ്ടായിരുന്ന നഗരവികസന പദ്ധതിയായിരുന്ന ജൻറം (ജവഹർലാൽ നെഹ്റു നാഷനൽ അർബൻ റിന്യൂവൽ മിഷൻ) രൂപമാറ്റം വരുത്തിയാണ് എൻ.ഡി.എ സർക്കാർ അമൃത് പദ്ധതി ആവിഷ്കരിച്ചത്. യു.പി.എയുടെ കാലത്ത് 10 ശതമാനം മാത്രമായിരുന്നു നഗരസഭ വഹിക്കേണ്ടിയിരുന്നത്. 80 ശതമാനം കേന്ദ്ര വിഹിതമായിരുന്നു. എൻ.ഡി.എ നടപ്പാക്കുന്ന പദ്ധതിയിൽ കേന്ദ്ര വിഹിതം 80 ശതമാനത്തിൽ നിന്ന് 50 ശതമാനമായി കുറഞ്ഞു. നഗരസഭയുടെ വിഹിതം ഇരട്ടിയാക്കുകയും ചെയ്തു. തദ്ദേശ സ്ഥാപനങ്ങൾക്ക് പദ്ധതി വിഹിതം അനുവദിക്കുന്നത് ജനസംഖ്യാനുപാതികമായാണ്. അതിനാൽ തന്നെ നഗരസഭയുടെ പദ്ധതി വിഹിതം കുറവും ആവശ്യങ്ങൾ കൂടുതലുമാണ്. കുറഞ്ഞ പദ്ധതി വിഹിതത്തിൽ നിന്ന് അമൃത് പദ്ധതിയിലേക്ക് നഗരസഭക്ക് പണം മാറ്റിവെക്കുക എളുപ്പമല്ല. 203.1 കോടിയുടെ പദ്ധതികളാണ് അമൃതിൽ നഗരസഭക്ക് അനുവദിച്ചിട്ടുള്ളത്. ഇവ 2020നുള്ളിൽ പൂർത്തിയാക്കണം. ഈ കണക്കനുസരിച്ച് 40.62 കോടി രൂപ അമൃത് പദ്ധതികൾക്കായി നഗരസഭ മാറ്റിവെക്കണം. ശരാശരി ഒരു വർഷം 13 കോടിയാണ് നഗരസഭയുടെ പദ്ധതി വിഹിതം. നഗരസഭയുടെ മൊത്തം പദ്ധതി വിഹിതം മാറ്റിവെച്ചാലും അമൃതിന് പണം വേറെ കണ്ടെത്തേണ്ട അവസ്ഥയുണ്ട്. കുടിവെള്ളം, അഴുക്കുചാൽ, പാർക്കിങ്, പാർക്കുകൾ, നടപ്പാത എന്നീ മേഖലകളിൽ മാത്രമാണ് അമൃത് പദ്ധതിയുടെ സഹായമുള്ളത്. നഗരസഭ നിർബന്ധമായി പണം ചെലവഴിക്കേണ്ട മറ്റ് നിരവധി മേഖലകൾ അമൃതി​െൻറ പരിധിക്ക് പുറത്താണ്. ഇതിനൊന്നും പണമില്ലാത്ത ഗുരുതര സാഹചര്യത്തിലേക്കാണ് നഗരസഭ പോകുന്നത്. അമൃത് പദ്ധതിക്കായി അനുവദിക്കുന്ന തുകയുടെ തിരിച്ചടവിനായി 3.23 കോടി രൂപയുടെ പദ്ധതികൾ ഉപേക്ഷിക്കണമെന്ന നിർദേശം നഗരസഭക്ക് മുന്നിൽ എത്തിയിട്ടുണ്ട്. അമൃത് പദ്ധതിക്കായി വായ്പ എടുക്കാൻ അനുമതിയുണ്ടെങ്കിലും അതിന് നിഷ്കർഷിക്കുന്ന ഗ്രേഡ് ഗുരുവായൂരിനില്ല. കുടിവെള്ള പദ്ധതിക്ക് നൽകേണ്ട വിഹിതത്തിൽ 15 ശതമാനം സംസ്ഥാന സർക്കാർ നൽകാമെന്ന് പറഞ്ഞിട്ടുള്ളതാണ് അൽപം ആശ്വാസം പകരുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. 146.08 കോടിയാണ് കുടിവെള്ള പദ്ധതികൾക്കുള്ളത്. ചെറുകിട നഗരങ്ങളുടെ വികസനം കേന്ദ്ര സർക്കാറി​െൻറ ഭരണഘടനാപരമായ ഉത്തരവാദിത്തം എന്ന നിലക്ക് ഒന്നാം യു.പി.എ സർക്കാർ ആവിഷ്കരിച്ച നഗരവികസന പദ്ധതികൾ മാറ്റിമറിച്ച് എൻ.ഡി.എ സർക്കാർ നടപ്പാക്കുന്ന അമൃത് പദ്ധതി ഗുരുവായൂരിനെപ്പോലുള്ള നഗരസഭകളുടെ സാമ്പത്തിക നില തകർക്കുന്ന സ്ഥിതിയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story