Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസർവകക്ഷി അനുശോചനം

സർവകക്ഷി അനുശോചനം

text_fields
bookmark_border
ചാവക്കാട്ട്: സി.പി.എം ചാവക്കാട് വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗവും ചാവക്കാട് നഗരസഭ മുൻ ചെയർമാനും ദീർഘകാലമായി ചാവക്കാടി​െൻറ പൊതുരംഗത്തെ നിറസാന്നിധ്യവുമായ എന്‍.വി. സോമ​െൻറ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റംഗം ബേബി ജോൺ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രേട്ടറിയറ്റംഗം കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല എക്സിക്യൂട്ടീവ് അംഗം കെ.കെ. സുധീരൻ, പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞിമുഹമ്മദ്, സി.പി.എം ചാവക്കാട് ഏരിയ സെക്രട്ടറി എം. കൃഷ്ണദാസ്, ചാവക്കാട് നഗരസഭ ചെയർമാൻ എൻ.കെ. അക്ബർ, എ.എച്ച്. അക്ബർ, രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ. നവാസ്, എം.എ. ഹാരിസ്, കെ.കെ. സിദ്ദീഖ്, കെ.പി. പ്രസന്നൻ, പി.കെ. സെയ്താലിക്കുട്ടി, ഇ.പി. സുരേഷ് കുമാർ, ലാസർ പേരകം, കെ.ടി. ഭരതൻ എന്നിവർ സംസാരിച്ചു എം.ആർ. രാധാകൃഷ്ണൻ സ്വാഗതവും പി.വി. സുരേഷ് കുമാർ നന്ദിയും പറഞ്ഞു
Show Full Article
TAGS:LOCAL NEWS 
Next Story