Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആനായ്ക്കൽ ചെമ്മണൂരിൽ...

ആനായ്ക്കൽ ചെമ്മണൂരിൽ ബി.ജെ.പി- സി.പി.എം സംഘർഷം; യുവതി ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്ക്

text_fields
bookmark_border
കുന്നംകുളം: ആനായ്ക്കൽ ചെമ്മണൂരിലുണ്ടായ സംഘർഷത്തിൽ സ്ത്രീ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്. ബി.ജെ.പി പ്രവർത്തകൻ പണിക്കശേരി നന്ദകുമാർ (22), ആലിക്കൽ സുമിത്ര (36), സി.പി.എം പ്രവർത്തകരായ മൂന്നുപേർക്കുമാണ് പരിക്കേറ്റത്. ബി.ജെ.പി പ്രവർത്തകരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും സി.പി.എം പ്രവർത്തകരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. സുമിത്രയുടെ വീട്ടുമുറ്റത്ത് നന്ദകുമാർ സുഹൃത്തുക്കളുമായി ഇരിക്കുന്നതിനിടെയായിരുന്നു സംഘട്ടനം. നന്ദകുമാർ ഓടിരക്ഷപ്പെട്ട് സുമിത്രയുടെ വീട്ടിൽ അഭയം തേടിയെങ്കിലും പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. തലക്കാണ് നന്ദകുമാറിന് പരിക്കേറ്റത്. സംഘട്ടനത്തിൽ സി.പിഎം പ്രവർത്തകർക്കും പരിക്കുണ്ട്. ഇതിനിടയിൽ സുമിത്രക്കും പരിക്കേറ്റു. ഫ്ലക്സ്, കൊടികൾ എന്നിവ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് മേഖലയിൽ സംഘർഷം നിലനിന്നിരുന്നു. സംഭവത്തെ തുടർന്ന് കുന്നംകുളം പൊലീസ് സ്ഥലത്തെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story