Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎടക്കഴിയൂർ ആരോഗ്യ...

എടക്കഴിയൂർ ആരോഗ്യ കേന്ദ്രം: വിശദീകരണം തേടുമെന്ന് പഞ്ചായത്ത് പ്രസിഡൻറ്

text_fields
bookmark_border
ചാവക്കാട്: പുന്നയൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹർത്താൽ ദിനത്തിൽ ഡോക്ടർമാർ എത്താതിരുന്നത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെടുമെന്ന് പഞ്ചായത്ത് ആക്ടിങ് പ്രസിഡൻറ് സീനത്ത് അഷറഫ് അറിയിച്ചു. മൂന്ന് ഡോക്ടർമാരുടെ സേവന വാഗ്ദാനവുമായി ആരംഭിച്ച എടക്കഴിയൂരിലെ കുടുംബാരോഗ്യ കേന്ദ്ര കവാടത്തിൽ ഹർത്താൽ ദിനമായ തിങ്കളാഴ്ച 'ഇന്ന് ഡോക്ടർ ഉണ്ടായിരിക്കുന്നതല്ല' എന്ന ബോർഡ് തൂക്കിയത് 'മാധ്യമം' വാർത്തയാക്കിയിരുന്നു. ഈ വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് സീനത്തി​െൻറ പ്രതികരണം. കുടുംബാരോഗ്യ കേന്ദ്രത്തിൽ മൂന്ന് ഡോക്ടർമാരുടെ സേവനം ആവശ്യമുണ്ട്. നിലവിൽ രണ്ട് ഡോക്ടർമാരാണുള്ളത്. ഒരു ഡോക്ടറെ നിയോഗിക്കുന്നത് സംബന്ധിച്ച് പഞ്ചായത്തി​െൻറ അടുത്ത ഭരണസമിതി യോഗത്തിൽ തീരുമാനമെടുക്കുമെന്നും ഈ വിഷയം യോഗത്തി​െൻറ അജണ്ടയിലുൾപ്പെടുത്താൻ നിർദേശം നൽകിയതായും അവർ അറിയിച്ചു. ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പൂർത്തിയായപ്പോേഴക്കും ഡോക്ടർമാരില്ലാതായത് സംബന്ധിച്ച് അന്വേഷിക്കുമെന്ന് 'മാധ്യമം' വാർത്ത ശ്രദ്ധയിൽപെടുത്തിയപ്പോൾ കെ.വി. അബ്ദുൽ ഖാദർ എം.എൽ.എയും അറിയിച്ചു. അതേസമയം എടക്കഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യമായ ജീവനക്കാരെ അടി‍യന്തരമായി നിയോഗിക്കണമെന്നും പഞ്ചായത്തി​െൻറ അലംഭാവം തുടരുകയാണെങ്കിൽ ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ സത്യഗ്രഹമുൾെപ്പടെ സമര പരിപാടി സംഘടിപ്പിക്കുമെന്നും സി.പി.എം ചാവക്കാട് ഏരിയ കമ്മിറ്റിയംഗം ടി.വി. സുരേന്ദ്രൻ അറിയിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യമായ ജീവനക്കാരെ അനുവദിക്കണമെന്ന് കെ.എം.സി.സി നേതാവ് കെ.കെ. ഹംസക്കുട്ടിയും ആവശ്യപ്പെട്ടു. വാർത്തയെ തുടർന്ന് ആരോഗ്യകേന്ദ്രം സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
Show Full Article
TAGS:LOCAL NEWS 
Next Story