Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതുക കിട്ടിയില്ലെന്ന...

തുക കിട്ടിയില്ലെന്ന പരാതിയുമായി പ്രളയബാധിതരുടെ തിരക്ക്

text_fields
bookmark_border
ചാവക്കാട്: താലൂക്ക് പരിധിയിലെ പ്രളയബാധിതർക്ക് നൽകുന്ന തുക കിട്ടിയില്ലെന്ന പരാതിയുമായി താലൂക്ക് ഓഫിസിൽ അപേക്ഷകരുടെ വൻ തിരക്ക്. ചാവക്കാട് താലൂക്ക് പരിധിയിൽ പ്രളയത്തിൽ അകപ്പെട്ട വീടുകളിൽ നിന്ന് മാറിത്താമസിക്കേണ്ടി വന്നവരുടെ 18,700 ഓളം അപേക്ഷകളാണ് ചൊവ്വാഴ്ച്ച ഉച്ചയോടെ പരിഗണനക്കെത്തിയത്. മൊത്തം 19.89 കോടി രൂപ ചൊവ്വാഴ്ച വൈകുന്നരം അഞ്ചിനുള്ളിൽ താലൂക്ക് പരിധിക്കുള്ളിൽ വിതരണം ചെയ്തതെന്ന് താലൂക്ക് താഹസിൽദാർ കെ. പ്രേംചന്ദ് അറിയിച്ചു. ദുരിതത്തിനിരയായി ബി.എൽ.ഒ വഴിയും ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥർ വഴിയും അപേക്ഷ നൽകിയവർക്കാണ് രണ്ട് ഘട്ടമായി ബാങ്ക് അക്കൗണ്ടുകളിലൂടെ 10,000 രൂപ വിതരണം ചെയ്തത്. ബാങ്ക് അക്കൗണ്ടുകളാലും മറ്റു സാങ്കേതിക പ്രശ്നങ്ങളാലും പലർക്കും തുക ലഭിക്കാത്ത പരാതിയുണ്ട്. എന്നാൽ ദുരിതത്തിൽപെട്ട് മാറിത്താമസിച്ചവർക്ക് പണം ലഭിച്ചു തുടങ്ങി എന്നറിഞ്ഞതോടെ വിവിധ വില്ലേജ് ഓഫിസുകളിലേക്കും പഞ്ചായത്ത് ആസ്ഥാനങ്ങളിലേക്കും അപേക്ഷിച്ച് പണം ലഭിക്കാത്തവരുടെയും ഇതുവരെ അപേക്ഷ നൽകാൻ കഴിയാത്തവരുടെയും നെട്ടോട്ടമായിരുന്നു. പഞ്ചായത്തംഗങ്ങളും കുടുംബശ്രീ സി.ഡി.എസ് ഭാരവാഹികളും നിസ്സഹായരായി കൈമലർത്തിയതോടെ പലരും താലൂക്ക് ആസ്ഥാനത്തേക്ക് എത്തി. ഇതോടെ താലൂക്ക് ഓഫിസ് പരിസരം അപേക്ഷകരുടെ തിരക്കിലമർന്നു. ചില പഞ്ചായത്തംഗങ്ങളും കുടുംബശ്രീ ഭാരവാഹികളും താലൂക്ക് ആസ്ഥാനത്തുെമത്തി അപേക്ഷകൾ പൂരിപ്പിക്കാൻ സഹായിച്ചു. പുതിയതായി മൊത്തം 182 അപേക്ഷകൾ ലഭിച്ചതായി താഹസിൽദാർ വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story