Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആത്മഹത്യ വർധിക്കുന്നു; ...

ആത്മഹത്യ വർധിക്കുന്നു; സി.ആർ.പി.എഫിൽ മാനസികാരോഗ്യ പദ്ധതി

text_fields
bookmark_border
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പാരാമിലിറ്ററി വിഭാഗമായ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ (സി.ആർ.പി.എഫ്) ആത്മഹത്യ വർധിക്കുന്ന സാഹചര്യത്തിൽ മാനസികാരോഗ്യ പദ്ധതിയുമായി അധികൃതർ. സേന നീക്കങ്ങളിൽ ജീവാപായം സംഭവിക്കുന്നതിനെക്കാൾ കൂടുതൽ സേനാംഗങ്ങൾ മാനസികസംഘർഷംമൂലം ജീവനൊടുക്കുന്നുണ്ട്. മാനസികാരോഗ്യം ഉറപ്പാക്കാൻ ഒരു സംഘം ഉപദേഷ്ടാക്കളെ നിയോഗിക്കുമെന്ന് സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ ആർ.ആർ. ഭട്നാഗർ പറഞ്ഞു. മൂന്നു ലക്ഷം വരുന്ന സേന പ്രധാനമായും മൂന്ന് രംഗങ്ങളിലാണ് പ്രവർത്തിക്കുന്നത്. ജമ്മു-കശ്മീരിൽ ഭീകരർക്കെതിരായ നീക്കം, ഇടതു തീവ്രവാദികളായ മാവോവാദികൾക്കെതിരായ നടപടി, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തീവ്രവാദ വിരുദ്ധ നീക്കങ്ങൾ എന്നിവയാണിത്. എയിംസ്, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സോഷ്യൽ സയൻസസ് എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെ സി.ആർ.പി.എഫിൽ കൗൺസലിങ്ങും മറ്റും നടത്താനാണ് തീരുമാനം. സമർദവും മാനസിക തളർച്ചയുമാണ് ആത്മഹത്യയിലേക്കു നയിക്കുന്നത്. കഴിഞ്ഞ വർഷം 156 പേർ സേനാംഗങ്ങൾ ഹൃദയാഘാതം മൂലം മരിച്ചു. 38 പേർ ആത്മഹത്യ ചെയ്തു. സേനാ നീക്കങ്ങളിൽ അല്ലാതെ 435 പേർ മരിച്ചു. 2016ൽ 26 പേരാണ് ജീവനൊടുക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story