Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശുദ്ധീകരണ പ്ലാൻറിലെ...

ശുദ്ധീകരണ പ്ലാൻറിലെ വെള്ളത്തിൽ മാലിന്യം !

text_fields
bookmark_border
തൃശൂര്‍: ശക്തന്‍ തമ്പുരാൻ ബസ്സ്റ്റാൻഡില്‍ സ്ഥാപിച്ച കുടിവെള്ള ശുദ്ധീകരണ പ്ലാൻറിലെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുള്ളതായി ആരോപണം. കുടിവെള്ള പരിശോധനയില്‍ ശുദ്ധീകരിച്ച വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണെന്നാണ് കണ്ടെത്തൽ. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കോയമ്പത്തൂരിൽ നിന്നുള്ള സ്വകാര്യകമ്പനിയാണ് ആറുലക്ഷം രൂപ ചെലവില്‍ കുടിവെള്ള ശുദ്ധീകരണ പ്ലാൻറ് ഒരുക്കിയത്. പ്ലാൻറി​െൻറ ചുമതല കോർപറേഷന് കൈമാറിയിട്ടുണ്ട്. കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറാണ് പ്ലാൻറ് ഉദ്ഘാടനം നിര്‍വഹിച്ചിരുന്നത്. കോർപറേഷന്‍ പരിധിയില്‍ ടാങ്കര്‍ ലോറിയില്‍ ശുദ്ധജലം വിതരണം ചെയ്യുന്നതോടൊപ്പം ശക്തൻസ്റ്റാൻഡിൽ എത്തുന്നവര്‍ക്ക് കുടിവെള്ളമായി ഉപയോഗിക്കാം എന്നതായിരുന്നു പദ്ധതി. മണിക്കൂറില്‍ 2000 ലിറ്റര്‍ കണക്കിൽ ഒരു ദിവസം 35,000 മുതല്‍ 40,000 ലിറ്റര്‍ വരെ വെള്ളം ശുദ്ധീകരിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. ബാക്ടീരിയ, വൈറസ് എന്നിവ പൂര്‍ണമായും ഇല്ലാതാക്കി ചളിവെള്ളംപോലും ശുദ്ധീകരിക്കുമെന്നായിരുന്നു വാഗ്ദാനം. ശുദ്ധീകരിച്ച വെള്ളത്തിന് മണവും രുചി വ്യത്യാസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മണ്ണുത്തി വെറ്ററിനറി കോളജിലെ പബ്ലിക് ആരോഗ്യ വിഭാഗത്തില്‍ നടത്തിയ പരിശോധനയില്‍ കോളിഫോമി​െൻറ അളവ് കൂടുതല്‍ കണ്ടെത്തിയതായും വെള്ളം കുടിക്കരുതെന്ന് നിർദേശം ലഭിച്ചതായും പൗരസംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ഡോ. ഇ.വി. മനോഹരന്‍ പറഞ്ഞു. നിലവില്‍ ശക്തന്‍ സ്റ്റാൻഡിലെ കംഫര്‍ട്ട് സ്റ്റേഷനോട് ചേര്‍ന്നാണ് കിണറുള്ളത്. ഇവിടെ നിന്നുള്ള പൈപ്പുകള്‍ പൊട്ടി സെപ്റ്റിക് മാലിന്യം കിണറ്റില്‍ കലരുന്നതായും വെള്ളം ചളിനിറഞ്ഞ അവസ്ഥയിലാണെന്നും ആരോപണമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story