Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅനർഹർക്ക് ആനുകൂല്യം...

അനർഹർക്ക് ആനുകൂല്യം നൽകിയാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി- മന്ത്രി

text_fields
bookmark_border
വടക്കാഞ്ചേരി: നവകേരളം കെട്ടിപ്പടുക്കാൻ ജനപ്രതിനിധികൾ തികഞ്ഞ സംയമനവും ഉദ്യോഗസ്ഥർ ഉയർന്ന ജാഗ്രതയും കാണിക്കണമെന്ന് മന്ത്രി എ.സി. മൊയ്തീൻ. അനർഹർക്ക് ആനുകൂല്യം നൽകിയാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും. നാടൊന്നാകെ ബൃഹദ് യഞ്ജം നടത്തുമ്പോൾ അതിന് വിരുദ്ധമായി ചില ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുണ്ട്. പ്രളയത്തിൽ തകർന്ന വടക്കാഞ്ചേരി പുഴയും വാഴാനി ഇറിഗേഷൻ കനാലും തിരിച്ചുപിടിക്കുന്ന കാർഷിക അതിജീവന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അനിൽ അക്കര എം.എൽ.എ അധ്യക്ഷത വിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് മുഖ്യാതിഥിയായി. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ബസന്ത് ലാൽ, നഗരസഭ വൈസ് ചെയർമാൻ എം.ആർ. അനൂപ് കിഷോർ എന്നിവർ സംസാരിച്ചു. കനാൽ അറ്റകുറ്റപ്പണി നടത്തും. 5,200 ഏക്കർ പാടത്തെ മുണ്ടകൻ നെൽകൃഷി യഥാസമയം നടത്തുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story