Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉദ്യോഗസ്​ഥ മേധാവിയുടെ ...

ഉദ്യോഗസ്​ഥ മേധാവിയുടെ സസ്​പെൻഷൻ: വെളിച്ചത്തുവന്നത്​ പ്ലാ​േൻറഷൻ കോർപറേഷനിലെ കോടികളുടെ അഴിമതികൾ

text_fields
bookmark_border
ചാലക്കുടി: ജനറല്‍ മാനേജര്‍ (കമേഴ്‌സ്യല്‍) ആയിരുന്ന ജസ്റ്റസ് കരുണാകരനെ സസ്പെൻഡ് ചെയ്തതിലൂടെ പുറത്തുവന്നത് പ്ലാേൻറഷന്‍ കോര്‍പറേഷനിൽ ഉദ്യോഗസ്ഥ തലത്തിൽ നടക്കുന്ന കോടികളുടെ അഴിമതികൾ. കോര്‍പറേഷന്‍ വക സ്ഥലരേഖകളില്‍ കൃത്രിമം കാട്ടി വ്യക്തികള്‍ക്ക് തീറെഴുതിനൽകാൻ കൂട്ടുനില്‍ക്കുന്നതു തുടങ്ങി ഉല്‍പന്നങ്ങളുടെ ഗുണനിലവാരം കുറച്ചുകാട്ടി പുറമെയുള്ള ഇഷ്ടക്കാര്‍ക്ക് നഷ്ടത്തിന് വില്‍പന നടത്തുന്നതുവരെ കാര്യങ്ങൾ ഉദ്യോഗസ്ഥ തലത്തില്‍ നടക്കുന്നുവെന്നത് ജസ്റ്റസിനെതിരെയുള്ള കുറ്റാരോപണ പത്രത്തിൽ ബന്ധപ്പെട്ടവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. അഴിമതിയുടെ പേരിൽ വിജിലന്‍സ് അന്വേഷണം നേരിടേണ്ടിവന്ന ജസ്റ്റസ് കരുണാകരന്‍ ഈ വിവരം മറച്ചാണ് പുതിയ ചുമതലയിലെത്തിയത്. പ്ലാേൻറഷൻ കോർപറേഷനിൽ 1997 മുതല്‍ എസ്റ്റേറ്റ് മാനേജറായി ചുമതലയേറ്റ ഇയാള്‍ 2017 ജനുവരി മുതല്‍ ജനറല്‍ മാനേജര്‍ (കമേഴ്‌സ്യല്‍), മേയ് മുതല്‍ ജനറല്‍ മാനേജര്‍ (ഓപറേഷന്‍സ്) എന്നീ അധിക ചുമതലയും ഏറ്റെടുത്തിരുന്നു. എം.ഡിയെയും ഭരണസമിതിയെയും കബളിപ്പിച്ച് ഫാക്ടറികളില്‍ ഉല്‍പാദിപ്പിക്കുന്ന റബറും തോട്ടങ്ങളിലെ കശുവണ്ടിയും വിലകുറച്ച് കാണിച്ചും ടെന്‍ഡറുകളില്‍ തിരിമറി നടത്തിയെത്ര. ഇതുവഴി 2.5 കോടിയോളം രൂപയിലധികം കോര്‍പറേഷന് നഷ്ടമുണ്ട്. 13ഓളം കുറ്റാരോപണങ്ങളാണ് ചാര്‍ജ് ഷീറ്റിലുള്ളത്. ഫാക്ടറികളിലെ റബർ ഉല്‍പന്നങ്ങള്‍ പഴയ ലോട്ടായി കാണിച്ച് 70 ശതമാനം വിലകുറച്ച് വിറ്റിരുന്നെത്ര. മത്സരാടിസ്ഥാനത്തില്‍ ദര്‍ഘാസ് ലേലം നടത്താതെ വൈകിപ്പിച്ച് കിട്ടിയ വിലയ്ക്ക് താൽപര്യക്കാർക്ക് നൽകിയിരുന്നു. കശുവണ്ടി മേഖലയില്‍ പണം അപഹരിക്കാന്‍ ഗുരുതര ഒത്തുകളികളാണ് നടത്തിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story