Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയത്തി​െൻറ മറവിൽ...

പ്രളയത്തി​െൻറ മറവിൽ ലോഡ്​ഷെഡ്ഡിങ്ങ്​ നീട്ടാൻ നീക്കം

text_fields
bookmark_border
തൃശൂർ: പ്രളയത്തി​െൻറ മറവിൽ ലോഡ്ഷെഡ്ഡിങ്ങ് നീട്ടാൻ നീക്കം. സംസ്ഥാനത്തെ വൈദ്യുതിയുടെ സ്ഥിതി 'സുരക്ഷിത'നിലയിൽ എത്തും വരെ ലോഡ്ഷെഡ്ഡിങ്ങ് തുടരുമെന്നാണ് അറിയുന്നത്. കേന്ദ്ര വിഹിതം പൂർണമായി കിട്ടിത്തുടങ്ങുകയും പ്രളയത്തെ തുടർന്ന് ചളിയും വെള്ളവും കയറി കേടായ നിലയങ്ങളിൽ വൈദ്യുതി ഉൽപാദനം പുനഃസ്ഥാപിച്ചാലും നിയന്ത്രണം ഉണ്ടാകുമെന്നാണ് സൂചന. കേന്ദ്രവിഹിതത്തിൽ പകുതിയും ലഭിക്കുന്നത് ഒഡീഷയിലെ പാൽച്ചർ താപനിലയത്തിൽ നിന്നാണ്. ഇവിടെ ജനറേറ്റർ േകടായതും കൂടങ്കുളം നിലയത്തിൽ നിന്നുള്ള വിഹിതം കിട്ടാതാവുകയും ചെയ്തു. ഏതാണ്ട് 810 മെഗാവാട്ടി​െൻറ കുറവാണ് ഇങ്ങനെ ഉണ്ടായത്. പ്രളയത്തിൽ ലോവർ പെരിയാർ, പന്നിയാർ, പെരിങ്ങൽകുത്ത് എന്നിവയടക്കം എട്ട് നിലയങ്ങൾ കേടായതുമൂലം 350 മെഗാവാട്ടി​െൻറ കുറവുമുണ്ടായി. ഇതേതുടർന്നാണ് താൽക്കാലിക ലോഡ്ഷെഡിങ്ങ് ഏർപ്പെടുത്തിയത്. പാൽച്ചറിലെ പ്രശ്നം പരിഹരിക്കുന്നതോടെ വൈകാതെ അവിടെ നിന്ന് വൈദ്യുതി ലഭിക്കും. ലോവർ പെരിയാറിൽ ആഴ്ചക്കകം ഉൽപാദനം പുനരാരംഭിക്കാനാവുമെന്നാണ് ബോർഡി​െൻറ പ്രതീക്ഷ. 180 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. പെരിങ്ങൽകുത്തിൽ 16 മെഗാവാട്ട് ജനറേറ്ററുകൾ പൂർണമായും ഉൽപാദനത്തിലെത്തി. ഇവിടെ ഒമ്പത് മെഗാവാട്ട് വീതമുള്ള നാല് ജനറേറ്ററിൽ രണ്ടെണ്ണത്തി​െൻറ പ്രവർത്തനം ഉടൻ പുനരാരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ. ശേഷിക്കുന്ന രണ്ടെണ്ണത്തിൽ മൂന്നെണ്ണം മാസത്തിനകം പുനരാരംഭിക്കും. പ്രളയം പ്രതികൂലമാക്കിയ ചെറുകിട നിലയങ്ങളും പെെട്ടന്ന് പ്രവൃത്തിപഥത്തിലെത്തും. അതോടെ നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് നല്ലൊരു അളവിൽ പരിഹാരമാവും. പക്ഷേ, തിരക്കുപിടിച്ച് ലോഡ്െഷഡ്ഡിങ്ങ് പിൻവലിക്കേണ്ടെന്നാണ് ബോർഡിലെ ഉന്നതരുടെ നിലപാട്. പ്രളയത്തി​െൻറ പേരിൽ ലോഡ്ഷെഡ്ഡിങ്ങ് നീട്ടിയാൽ ജനരോഷം ഉണ്ടാകില്ലെന്നും ഉന്നതർ വിലയിരുത്തുന്നു. അതേസമയം, പ്രധാന ഡാമുകളിൽ 80 ശതമാനത്തോളം വെള്ളമുണ്ടെന്ന് വൈദ്യുതി ബോർഡ് വിലയിരുത്തി. സാധാരണ ഗതിയിൽ ലഭിക്കാറുള്ള 30 ശതമാനം തുലാമഴ കിട്ടിയാൽ വേനലിൽ ലോഡ്ഷെഡ്ഡിങ്ങ് വേണ്ടിവരില്ലെന്നും ബോർഡ് വിലയിരുത്തുന്നു. പക്ഷേ, അമിത പ്രതീക്ഷ വെക്കാതെ ജാഗ്രതയോടെ നീങ്ങണമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. അതുകൂടി കണക്കിലെടുത്താണ് ലോഡ്ഷെഡ്ഡിങ്ങ് നീട്ടാൻ നീക്കം നടത്തുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story