Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയക്കെടുതി:...

പ്രളയക്കെടുതി: മറ്റത്തൂരിൽ 30 ഹെക്ടര്‍ നെൽകൃഷി നശിച്ചു

text_fields
bookmark_border
മറ്റത്തൂര്‍: കതിരിടും മുമ്പേ പ്രതീക്ഷകള്‍ വെള്ളത്തിലായതി​െൻറ നിരാശയിലാണ് മലയോര നെല്‍കര്‍ഷകര്‍. 30 ഹെക്ടറിലേറെ വിരിപ്പ് കൃഷിയാണ് മറ്റത്തൂരില്‍ പ്രളയത്തില്‍ നശിച്ചത്. കാലവര്‍ഷക്കെടുതികള്‍ ഭയന്ന് പൊതുവെ വിരിപ്പുകൃഷി ഇറക്കാന്‍ മടിച്ചുനില്‍ക്കുന്നവരാണ് മറ്റത്തൂരിലെ നെല്‍ക്കര്‍ഷകര്‍. പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ വെള്ളിക്കുളം തോടി​െൻറ കരയിലാണ് ഒട്ടുമിക്ക പാടശേഖരങ്ങളും. മഴ തുടര്‍ച്ചയായി പെയ്താല്‍ പാടശേഖരങ്ങള്‍ വെള്ളത്തിനടിയിലായി കൃഷിനാശം ഉണ്ടാകും. ഇക്കാരണത്താല്‍ പല കര്‍ഷകരും കാലവര്‍ഷം ശക്തികുറഞ്ഞ ശേഷമെ ഇവിടെ കൃഷിയിറക്കാറുള്ളൂ. കോടാലി, കൊരേച്ചാല്‍, മാങ്കുറ്റിപ്പാടം, നൂലവള്ളി, ചെമ്പുചിറ പാടശേഖരങ്ങളിലായി 100 ഹെക്ടറോളമാണ് ഇക്കുറി ഒന്നാം വിളയായ വിരിപ്പു കൃഷി ചെയ്തിരുന്നത്. പേമാരിയെ തുടര്‍ന്ന് വെള്ളിക്കുളം തോട് കവിഞ്ഞൊഴുകിപ്പോള്‍ ഈ പാടശേഖരങ്ങളിലെ നെല്‍കൃഷി മുഴുവനായി മുങ്ങി. കതിരുവരാറായ നെല്‍െച്ചടികള്‍ ദിവസങ്ങളോളം വെള്ളത്തിനടിയില്‍ കിടന്ന് നശിച്ചു. 30 ഹെക്ടറിലെ കൃഷി പൂര്‍ണമായും നശിച്ചു. ഓല ചീഞ്ഞ് നശിച്ച നെല്‍ച്ചെടികള്‍ ഇനി വളരില്ലെന്നതിനാല്‍ ഇവയെല്ലാം ഉഴുതുമറിച്ച് അടുത്ത വിളയിറക്കാനാണ് കര്‍ഷകരുടെ തീരുമാനം. പ്രളയെത്ത അതിജീവിച്ച നെല്‍ച്ചെടികള്‍ വിളഞ്ഞുകിട്ടിയാലും ഉല്‍പാദനം കുറയുമെന്ന് കര്‍ഷകര്‍ പറഞ്ഞു. വിരിപ്പു കൃഷി കൊയ്‌തെടുത്ത ശേഷം നെല്ല് വിറ്റുകിട്ടുന്ന തുക ഉപയോഗിച്ചാണ് പലരും മുണ്ടകന്‍ വിള ഇറക്കാറുള്ളത്. കൃഷിനാശം സംഭവിച്ചതോടെ മുണ്ടകന്‍ ഇറക്കാനുള്ള വഴികാണാതെ വലയുകയാണ് കര്‍ഷകര്‍. കൃഷിനാശം കണക്കിലെടുത്ത് പലിശരഹിത വായ്പ നല്‍കി കര്‍ഷകരെ രക്ഷിക്കണമെന്നാണ് ആവശ്യമുയരുന്നത്. കല്ലന്‍കുഴി തോടി​െൻറ ബണ്ട് തകര്‍ന്നു; മുണ്ടകന്‍ കൃഷി പ്രതിസന്ധിയില്‍ കോടാലി: മറ്റത്തൂര്‍ പഞ്ചായത്തിലെ മാങ്കുറ്റിപ്പാടം കല്ലന്‍കുഴി തോടി​െൻറ ബണ്ട് തകര്‍ന്നത് കര്‍ഷകര്‍ക്ക് ദുരിതമായി. മാങ്കുറ്റിപ്പാടം പാടശേഖരത്തിലെ 16 ഹെക്ടറിലധികം വരുന്ന സ്ഥലത്തെ നെല്‍കൃഷിക്ക് വെള്ളം ലഭ്യമാക്കുന്ന തോടി​െൻറ ബണ്ട് അടിയന്തരമായി പുനര്‍നിര്‍മിച്ചില്ലെങ്കില്‍ മുണ്ടകന്‍ കൃഷിയിറക്കാനാവില്ലന്ന ആശങ്കയിലാണ് കര്‍ഷകര്‍. കല്ലന്‍കുഴി തോട്ടില്‍ ഇടക്കിടെ മണല്‍ച്ചാക്കും കവുങ്ങിന്‍വാരിയും മറ്റും ഉപയോഗിച്ച് വെള്ളം തടഞ്ഞുനിര്‍ത്തിയാണ് മാങ്കുറ്റിപ്പാടം പാടശേഖരത്തിലെ നെല്‍കൃഷിക്ക് ജലസേചനം നടത്തുന്നത്. പ്രളയ സമയത്ത് തോട്ടിലൂടെയുണ്ടായ മലവെള്ളപ്പാച്ചിലില്‍ 10 മീറ്ററിലേറെ നീളത്തില്‍ ബണ്ട് തകര്‍ന്നു. തകര്‍ന്ന ബണ്ട് പുനര്‍നിര്‍മിച്ച് തോട്ടില്‍ വെള്ളം സംഭരിക്കാന്‍ അടിയന്തര നടപടിയുണ്ടായാലേ മുണ്ടകന്‍ കൃഷി ഇറക്കാനാവൂ എന്ന് കര്‍ഷകര്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story