Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയബാധിത മേഖലയിലെ...

പ്രളയബാധിത മേഖലയിലെ മാപ്പിങ് പൂർത്തിയായി

text_fields
bookmark_border
അരിമ്പൂർ: നഗരാസൂത്രണ ബോർഡി​െൻറ നിർദേശപ്രകാരം അരിമ്പൂർ ഗ്രാമപഞ്ചായത്തിലെ പ്രളയബാധിത പ്രദേശങ്ങളിൽ ലെൻസ് ഫെഡ് നടത്തിയ മാപ്പിങ് പൂർത്തിയായി. ഏറ്റവും കൂടുതൽ വെള്ളംകയറിയത് ഒന്നാംവാർഡിലെ ചക്കി മുന റോഡിലെ ഹൈടെക് കൈവഴിയുടെ പടിഞ്ഞാറെ ഭാഗത്താണെന്ന് കണ്ടെത്തി. ഭൂനിരപ്പിൽനിന്ന് ആറു മീറ്റർ ഉയരത്തിലാണ് ഇവിടെ വെള്ളം ഉയർന്നത്. ഗ്രാമപഞ്ചായത്തിലെ 17 വാർഡുകളിലും ഗൂഗിൾ മാപ്പ് ഉപയോഗിച്ചാണ് മാപ്പിങ് നടത്തിയത്. അതാത്‌ വാർഡ് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എൻ. സതീഷ്, ടൗൺ പ്ലാനിങ്ങിലെ ജീവ എന്നീ ഉദ്യോഗസ്ഥരും ലെൻസ് ഫെഡ് പ്രവർത്തകരായ ഉണ്ണികൃഷ്ണൻ മനക്കൊടി, സരുൺ, ഷിബു, വാസുദേവൻ എന്നിവർ നേതൃത്വം നൽകി. റിപ്പോർട്ട് പഞ്ചായത്തിന് കൈമാറും.
Show Full Article
TAGS:LOCAL NEWS 
Next Story