Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅതിജീവനക്കാഴ്ചയായി...

അതിജീവനക്കാഴ്ചയായി പൂന്തോട്ടം

text_fields
bookmark_border
കൊടുങ്ങല്ലൂർ: പ്രളയത്തിൽനിന്നുള്ള അതിജീവനത്തി​െൻറ കാഴ്ചയായി എടവിലങ്ങിൽ പൂന്തോട്ടം. തീവ്ര മഴയെ അതിജീവിച്ച് ഒരു സംഘം യുവാക്കൾ പരിപാലിച്ച് വളർത്തിയെടുത്ത ചെടികൾ ഇപ്പോൾ പൂവിട്ടിരിക്കുകയാണ്. ഇൗ പൂക്കൾ വിറ്റ് കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് യുവജന കൂട്ടായ്മയുടെ തീരുമാനം. എടവിലങ്ങ് വടക്ക് അഞ്ചാം വാർഡിൽ വിജയ് ബാബു, ഭഗത്, മിഥുൻ, ഫസി എന്നിവരുടെ നേതൃത്വത്തിലുള്ള 'ത്രില്ലർ ബോയ്സ്'കൂട്ടായ്മയാണ് 50 സ​െൻറിലെ പൂകൃഷി വളർത്തിയെടുത്തത്. എടവിലങ്ങ് കൃഷിഭവ​െൻറയും മതിലകം ബ്ലോക്ക് പഞ്ചായത്തി​െൻറയും സഹകരണത്തോടെ നടത്തിയ പൂകൃഷിയുടെ വിളവെടുപ്പ് ഇ.ടി. ടൈസൺ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.പി. ആദർശ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി. ഇന്ദിര, കൃഷി ഉദ്യോഗസ്ഥർ തുടങ്ങിയവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story