Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമദ്​റസ നിര്‍മാണത്തിലെ...

മദ്​റസ നിര്‍മാണത്തിലെ ക്രമക്കേട്; പരിശോധന നടത്താന്‍ വഖഫ് ഉത്തരവ്

text_fields
bookmark_border
തൃപ്രയാര്‍: വലപ്പാട് പുത്തന്‍പള്ളിക്ക് കീഴിലെ 'ബാബുല്‍ ഉലൂം മദ്റസ'യുടെ നിര്‍മാണത്തില്‍ നടന്ന ക്രമക്കേടുകള്‍ പരിശോധിക്കാന്‍ വഖഫ് ബോര്‍ഡി​െൻറ ഉത്തരവ്. മദ്റസ കെട്ടിടം പരിശോധിച്ച് വഖഫ് ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ തലത്തിലുള്ള എൻജിനീയറെ ചുമതലപ്പെടുത്താനാണ് വഖഫ് ൈട്രബ്യൂനല്‍ ഉത്തരവിട്ടിരിക്കുന്നത്. ഒക്ടോബർ 16 ന് മുമ്പ് എൻജിനീയര്‍ പരിശോധന റിപ്പോര്‍ട്ട് ൈട്രബ്യൂനലിന് സമര്‍പ്പിക്കണം. കെട്ടിടം നിര്‍മാണം സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തേ വഖഫ് ബോര്‍ഡ് നടത്തിയ ഓഡിറ്റില്‍ നിര്‍മാണത്തിന് ടെന്‍ഡര്‍ നല്‍കിയത് മുതല്‍ നിര്‍മാണത്തിലെ പോരായ്മകള്‍ വരെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതി​െൻറ തുടര്‍ നടപടികളുടെ ഭാഗമായാണ് കെട്ടിടം പരിശോധിക്കാന്‍ എൻജിനീയറെ ചുമതലപ്പെടുത്താന്‍ വഖഫ് ബോര്‍ഡ് കഴിഞ്ഞദിവസം ഉത്തരവിട്ടത്. പുത്തന്‍പള്ളി ഭരണസമിതി പൊതുജനങ്ങളില്‍ നിന്ന് പണം സ്വരൂപിച്ചാണ് മദ്റസ നിര്‍മിച്ചത്. നിര്‍മാണത്തില്‍ അധികാര ദുര്‍വിനിയോഗവും ക്രമക്കേടും നടന്നതിനാല്‍ മഹല്ലിന് ഭീമമായ നഷ്ടമുണ്ടായി എന്ന് ചൂണ്ടിക്കാട്ടി മഹല്ല് നിവാസിയായ പി.എ. മുഹമ്മദാലിയാണ് ഷാനവാസ് കാട്ടകത്ത് മുഖേന വഖഫ് ൈട്രബ്യൂനലിനെ സമീപിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story