Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയ...

പ്രളയ ദുരിതാശ്വാസത്തിലെ പിടിപ്പ് കേട്: സർക്കാർ മറുപടി പറയണം -ഹസൻ

text_fields
bookmark_border
തൃശൂര്‍: പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട പിടിപ്പുകേടുകള്‍ക്ക് ജനങ്ങളോട് സര്‍ക്കാര്‍ ഉത്തരം പറയണമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍. മുഖ്യമന്ത്രി വിദേശത്ത് എത്തും മുമ്പ് തന്നെ പ്രളയദുരിതാശ്വാസപ്രവര്‍ത്തനങ്ങളെച്ചൊല്ലി മന്ത്രിമാര്‍ തമ്മില്‍ വിഴുപ്പലക്കലിലെത്തി. പ്രളയം ഫലപ്രദമായി നേരിടുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടെന്നും ഹസൻ കുറ്റപ്പെടുത്തി. ഡി.സി.സി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്നൊരുക്കങ്ങളില്ലാതെ ഡാമുകള്‍ തുറന്നതി​െൻറ അനന്തരഫലമാണ് ദുരിതം. ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ദുരിതാശ്വാസത്തിനുള്ള തുകക്ക് പ്രത്യേകം ഫണ്ട് വേണമെന്ന തീരുമാനം പിൻവലിച്ചത് സംശയകരമാണെന്നും ഹസ്സന്‍ ആരോപിച്ചു. ഡി.സി.സി പ്രസിഡൻറ് ടി.എന്‍. പ്രതാപന്‍ അധ്യക്ഷത വഹിച്ചു. തേറമ്പിൽ രാമകൃഷ്ണന്‍, കെ.പി. വിശ്വനാഥന്‍, എം.പി. ഭാസ്‌കരന്‍ നായര്‍, യു.ഡി.എഫ് ചെയര്‍മാന്‍ ജോസഫ് ചാലിശേരി, ഒ. അബ്ദുറഹിമാന്‍കുട്ടി, അനിൽ അക്കര എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍, കെ.പി.സി.സി സെക്രട്ടറി എന്‍.കെ. സുധീര്‍, ടി.വി. ചന്ദ്രമോഹന്‍, ജോസ് കാട്ടൂക്കാരന്‍, കെ.കെ. കൊച്ചുമുഹമ്മദ്, ഷാജി കോടങ്കണ്ടത്ത്, ഐ.പി. പോള്‍, ജോസ് വള്ളൂര്‍, ജോസഫ് ടാജറ്റ്, രാജേന്ദ്രന്‍ അരങ്ങത്ത്, ഡോ. നിജി ജസ്റ്റിന്‍, ലീലാമ്മ തോമസ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story