Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎലിപ്പനി ബാധിച്ച്...

എലിപ്പനി ബാധിച്ച് ഗുരുവായൂരിൽ ഒരാൾ മരിച്ചു

text_fields
bookmark_border
ഗുരുവായൂർ: എലിപ്പനി ബാധിച്ച് ഗുരുവായൂരിൽ ചികിത്സയിലിരുന്നയാൾ മരിച്ചു. നഗരസഭയുടെ പൂക്കോട് മേഖലയിൽ താമരയൂർ സ്വദേശി അകമ്പടി ഗോപിയാണ്(74) എലിപ്പനി ബാധിച്ച് മരിച്ചത്. പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന ഇയാളെ പിന്നീട് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. പൂക്കോട് മേഖലയിൽ സ്കൂൾ വിദ്യാർഥിയടക്കം നാലുപേർക്ക് എലിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. ഗോപിയൊഴികെ മറ്റുള്ളവരെല്ലാം സുഖംപ്രാപിച്ചു. എലിപ്പനി കണ്ടെത്തിയ മേഖലകളിൽ ആരോഗ്യവിഭാഗം പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പ്രതിരോധ ഗുളികകൾ വിതരണം ചെയ്യുകയും കിണറുകൾ ക്ലോറിനേഷൻ നടത്തുകയും ചെയ്തു. രമണിയാണ് ഗോപിയുടെ ഭാര്യ. മകൾ: സുപ്രഭ. മരുമകൻ: ഗോപിനാഥ്.
Show Full Article
TAGS:LOCAL NEWS 
Next Story