Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാരിസ്‌ഥിതികാഘാത...

പാരിസ്‌ഥിതികാഘാത ധവളപത്രം പുറപ്പെടുവിക്കണം -യുവകലാസാഹിതി

text_fields
bookmark_border
തൃശൂർ: കേരളത്തിൽ വലിയ നാശനഷ്ടങ്ങളും ജീവഹാനിയും വരുത്തിവെച്ച പ്രകൃതി - പ്രളയ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വി ദഗ്ധ സമിതിയെ നിയോഗിച്ചു പാരിസ്‌ഥിതികാഘാത പഠനം നടത്തി സമഗ്ര ധവളപത്രം പുറത്തിറക്കണമെന്ന് യുവകലാസാഹിതി സംസ്‌ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അശാസ്ത്രീയവും പരിസ്‌ഥിതി വിരുദ്ധവുമായ വികസന നിർമാണ പ്രവർത്തനങ്ങളും തുടർച്ചയായ വനനശീകരണവും വൻതോതിലുള്ള മലയിടിക്കലും പാറപൊട്ടിക്കലും വയലുകളും തണ്ണീർത്തടങ്ങളും നികത്തിയതുമാണ് കേരളത്തിലുണ്ടായ പ്രളയ -പ്രകൃതി ദുരന്തങ്ങൾക്കു കാരണമായതെന്ന് പൊതുവേ വിലയിരുത്തപ്പെട്ടിട്ടുണ്ട്. സംഭവിച്ച തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ സമഗ്രമായ പാരിസ്‌ഥിതിക ആഘാത പഠനവും ഓഡിറ്റിങും നടത്തി ധവളപത്രം പുറപ്പെടുവിക്കാൻ സർക്കാർ തയ്യാറാകണം. പ്രകൃതിയും പരിസ്‌ഥിതിയും സംരക്ഷിക്കുന്ന നവകേരള വികസനത്തിനുള്ള ആസൂത്രണ പദ്ധതികൾക്ക് രൂപം നൽകാൻ സർക്കാർ തയ്യാറാവണം. തെലുങ്കുകവി വരവരറാവു ഉൾപ്പെടെയുള്ള അഞ്ച് മനുഷ്യാവകാശപ്രവർത്തകരെ ഉടൻ മോചിപ്പിക്കണമെന്നും പ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ആലംകോട് ലീലാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം. സതീശൻ പ്രമേയങ്ങളും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ടി.വി. ബാലൻ, എ.പി. കുഞ്ഞാമു, വി. ആയിഷാബീവി, ലില്ലി തോമസ്‌ പാലോക്കാരൻ, ടി.യു. ജോൺസൺ, ഡോ. ഒ.കെ. മുരളീകൃഷ്ണൻ, കെ. ബിനു, സി.വി. പൗലോസ്, ജയൻ നീലേശ്വരം, ടി. പ്രകാശൻ മാസ്റ്റർ, അഷ്‌റഫ് കുറുവട്ടൂർ, സി.എം. കേശവൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story