Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആറംഗ സംഘത്തി​െൻറ...

ആറംഗ സംഘത്തി​െൻറ ആക്രമണം; തൊഴിലാളി ആശുപത്രിയിൽ

text_fields
bookmark_border
പുന്നയൂര്‍ക്കുളം: തൊഴിലാളിയെ ബൈക്ക് തടഞ്ഞുനിർത്തി അക്രമിച്ചു. ബി.എം.എസ് യൂനിയന്‍ ചുമട്ടുതൊഴിലാളി പെരിയമ്പലം കളത്തിങ്ങല്‍ ഷാജിയെയാണ് (45) തലക്കും കാലിനും പരിക്കറ്റ നിലയിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനന്തറ പാലത്തിനു സമീപം ശനിയാഴ്ച രാത്രി 11 ഓടെയാണ് സംഭവം. ആൽത്തറയിൽനിന്ന് ജോലികഴിഞ്ഞ് കനോലി കനാലിനു കുറുകെയുള്ള പനന്തറ പാലം കടന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ റോഡില്‍ കാത്തുനിന്ന ആറംഗസംഘം ഷാജിയെ ആക്രമിക്കുകയായിരുന്നുവത്രെ. ഷാജിയുടെ നിലവിളികേട്ട് പരിസരവാസികള്‍ എത്തിയപ്പോള്‍ ആക്രമികള്‍ ഓടിരക്ഷപ്പെട്ടു. കഴിഞ്ഞദിവസം കുമാരന്‍പടി സ്വദേശിയും ഷാജിയുടെ മകനും തമ്മില്‍ പ്രശ്‌നം ഉണ്ടായിരുന്നതായി പറയുന്നു. ഇതി​െൻറ തുടര്‍ച്ചയാണ് ആക്രമണമെന്ന് സൂചനയുണ്ട്. വടക്കേക്കാട് പൊലീസ് കേസെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ബി.എം.എസ് യൂനിയന്‍ പ്രകടനം നടത്തി. മേഖല വൈസ് പ്രസിഡൻറ് പി.കെ. അറുമുഖന്‍, ആർ.എസ്.എസ് താലൂക്ക് കാര്യവാഹക് വിനുകുമാര്‍, പി.വി. സുബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story