Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right...

മത്സ്യത്തൊഴിലാളികളോട്​ അവഗണന അവസാനിപ്പിക്കുക

text_fields
bookmark_border
പുന്നയൂർ: മത്സ്യത്തെഴിലാളികളോടുള്ള പുന്നയൂർ പഞ്ചായത്ത് ഭരണസമിതിയുടെ അവഗണന അവസാനിപ്പിക്കണമെന്ന് മത്സ്യത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) എടക്കഴിയൂർ മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു. തീരദേശ പരിപാലന നിയമത്തിലെ അപാകതകൾ പരിഹരിക്കുന്നതിന് കലക്ടർ വിളിച്ച യോഗത്തിൽ പഞ്ചായത്ത് അധികൃതർ പങ്കെടുക്കാതിരുന്നത് മത്സ്യത്തൊഴിലാളികളോടുള്ള കടുത്ത അവഗണനയാണെന്ന് കൺവെൻഷൻ ചൂണ്ടിക്കാട്ടി. മത്സ്യത്തൊഴിലാളി യൂനിയൻ ജില്ല സെക്രട്ടറി ഐ.കെ. വിഷ്ണുദാസ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് എ.കെ. സാലിഹ് അധ്യക്ഷതവഹിച്ചു. കർഷകത്തൊഴിലാളി യൂനിയൻ ചാവക്കാട് ഏരിയ പ്രസിഡൻറ് ടി.വി. സുരേന്ദ്രൻ, മത്സ്യത്തൊഴിലാളി യൂനിയൻ ഡിവിഷൻ സെക്രട്ടറി കെ.എം. അലി, പുന്നയൂർ സൗത്ത് ലോക്കൽ സെക്രട്ടറി കെ.ബി. ഫസലുദ്ദീൻ, പഞ്ചായത്ത് അംഗം കെ.വി. അബ്ദുൽ കരീം എന്നിവർ സംസാരിച്ചു. എം.എം. ഫാറൂഖ് സ്വാഗതവും എം.എം. നൗഫൽ നന്ദിയും പറഞ്ഞു. ഭാരവാഹികളായി എ.കെ. ഹമീദ് (പ്രസി), എം.എം. നൗഫൽ (സെക്ര), എം.എം. ഫാറൂഖ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story