Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരാതി നല്‍കാന്‍...

പരാതി നല്‍കാന്‍ സ്​റ്റേഷനിലെത്തിയ വയോധികനെ സി.ഐ 12 മണിക്കൂറോളം സ്​റ്റേഷനിൽ തടഞ്ഞുവെച്ചതായി ആക്ഷേപം

text_fields
bookmark_border
ചാവക്കാട്: വീടി​െൻറ ചുറ്റുമതില്‍ തകര്‍ത്തവർക്കെതിരെ പരാതിയുമായി എത്തിയ വയോധികനായ വിമുക്ത ഭടനെ രാത്രിവരെ സ്റ്റേഷനിൽ തടഞ്ഞുനിറുത്തിയതായി പരാതി. മണത്തല ബേബി റോഡ് സ്വദേശി കൂര്‍ക്കപറമ്പില്‍ ഗോപിയെയാണ് (67) സി.ഐ രാത്രിവരെ തടഞ്ഞുനിറുത്തിയത്. സി.പി.എം നേതാവി​െൻറ നേതൃത്വത്തിൽ മതില്‍ തകര്‍ക്കുകയും ഭാര്യയെയും മക്കളെയും ഭീക്ഷണിപ്പെടുത്തിയെന്നുമുള്ള പരാതിയുമായാണ് ഗോപി ചാവക്കാട് സി.ഐക്ക് മുമ്പിലെത്തിയത്. എന്നാല്‍ പരാതി സ്വീകരിക്കാതെ സി.ഐ പരാതിക്കാരനുനേരെ തിരിഞ്ഞതായാണ് ആക്ഷേപം. രാവിലെ 10ന് സ്‌റ്റേഷനിലെത്തിയ ഗോപിയെ രാത്രി എട്ടുമണിക്കാണ് പറഞ്ഞയച്ചത്. ഗോപി മദ്യപിച്ചിട്ടുണ്ടെന്ന് പറഞ്ഞാണത്രെ വിടാതിരുന്നത്. പിന്നീട് ബന്ധുക്കളും മറ്റും ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഗോപിയെ വിട്ടയച്ചത്. അതേസമയം ഗോപിയുടെ പേരില്‍ കേസ് എടുത്തിട്ടുണ്ട്. മദ്യപിച്ചതാണ് തടഞ്ഞുവെക്കാൻ കാരണമെന്ന് പറയുമ്പോഴും ഗോപിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കിയതുമില്ല. സി.ഐയുടെ നടപടിക്കെതിരെ ഡിവൈ.എസ്.പി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി അറിയുന്നു. സി.പി.എം നേതാക്കളെ തൃപ്തിപ്പെടുത്താനാണ് വയോധികനെ പ്രയാസപ്പെടുത്തിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. സി.ഐയുടെ നടപടിയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും ഗോപി പരാതി നൽകി. എന്നാൽ ഗോപിയുടെ പേരിൽ മദ്യപിച്ച് വഴക്കുണ്ടാക്കിയതിനും സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിനും പരാതിയുണ്ടെന്നും ഇക്കാര്യം അന്വേഷിക്കാനാണ് സ്റ്റേഷനിൽ കാത്ത് നിൽക്കാൻ ആവശ്യപ്പെട്ടതെന്നും ചാവക്കാട് സി.ഐ ജി. ഗോപകുമാർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story