Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീട്ടുമതിൽ...

വീട്ടുമതിൽ അടിച്ചുതകർത്തതായി പരാതി

text_fields
bookmark_border
ചാവക്കാട്: മണത്തല ബേബി റോഡിൽ വീട്ടുമതിൽ അടിച്ചു തകർത്തു. സംഭവത്തിൽ സി.പി.എം നേതാവിനും നാല് പ്രവർത്തകർക്കുമെതിരെ പരാതി. മണത്തല ബേബി റോഡിൽ താമസിക്കുന്ന വിമുക്ത ഭടൻ കൂർക്കപറമ്പിൽ ഗോപിയുടെ (67) വീട്ടുമതിലാണ് തകർത്തത്. കണ്ടാലറിയാവുന്ന സംഘം വടിവാൾ, ഇരുമ്പ്പൈപ്പ്, കട്ടപാര തുടങ്ങിയ മാരകായുധങ്ങളുമായി വന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മതിൽ തകർക്കുകയായിരുന്നുവെന്നാണ് പരാതി. മൂന്ന് ദിവസങ്ങളിലായി അർധരാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗോപിക്കെതിരെ വധഭീഷണി മുഴക്കിയ സംഘം ഭാര്യയെയും മകളെയും വീടിനകത്തേക്ക് വലിച്ചിട്ട് പൂട്ടുകയും തടയാനെത്തിയ മരുമകൻ കിഷോർകുമാറിനെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറഞ്ഞു. ചാവക്കാട് പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലാതായപ്പോൾ ഡിവൈ.എസ്.പി, പൊലീസ് കമീഷണർ എന്നിവർക്ക് നേരിട്ട് പരാതി നൽകി. ഗോപിയുടെ വീട്ടുമതിൽ പുനർനിർമാണം തടസ്സപ്പെടുത്തരുതെന്നും പറമ്പിൽ അതിക്രമിച്ചുകയറരുതെന്നും ചാവക്കാട് മുൻസിഫ് കോടതിയിൽ നിന്ന് ഉത്തരവ് കിട്ടിയതായി ഇവർക്ക് വേണ്ടി ഹാജരായ അഡ്വ. തേർളി അശോകൻ അറിയിച്ചു. ഉത്തരവ് പ്രകാരം ഗോപി മതിൽ പുനർ നിർമിക്കാൻ ശ്രമിച്ചപ്പോൾ ഒരു സംഘം വന്ന് നിർമാണ തൊഴിലാളികളെ ഭീഷണിപ്പെടുത്തി വിരട്ടി ഓടിപ്പിച്ചതായും പരാതിയുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story