Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാലക്കുടി ആശുപത്രിയെ...

ചാലക്കുടി ആശുപത്രിയെ വര്‍ണാഭമാക്കി പെയിൻറിങ് അസോ.

text_fields
bookmark_border
തൃശൂർ: പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടമായ ചാലക്കുടി താലൂക്കാശുപത്രിയെ വര്‍ണാഭമാക്കി മാറ്റി പെയിേൻറഴ്‌സ് അസോസിയേഷൻ. ചാലക്കുടി താലൂക്ക് ആശുപത്രിയെ പ്രവർത്തനക്ഷമമാക്കാൻ തങ്ങളാല്‍ കഴിയുന്ന സഹായവുമായി പെയിൻറിങ് കോണ്‍ട്രാക്ടേഴ്സ് അസോ. മുന്നോട്ടുവരികയായിരുന്നു. കഴിഞ്ഞദിവസം നടന്ന അവലോകന യോഗത്തിലാണ് തങ്ങള്‍ പെയിൻറിങ് ജോലി സൗജന്യമായി ചെയ്യാമെന്ന് യോഗത്തില്‍ ഭാരവാഹികള്‍ പറഞ്ഞത്. അതി​െൻറ അടിസ്ഥാനത്തില്‍ അടിയന്തരമായി തന്നെ പെയിൻറും മറ്റും സംഘടിപ്പിച്ച് ജോലി ആരംഭിക്കുകയായിരുന്നു. കേരള ഡെക്കറേറ്റിവ് പെയിൻറിങ് കോണ്‍ട്രാക്‌ടേഴ്‌സ് അസോ. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് 30 പ്രവര്‍ത്തകര്‍ നാലുദിവസം കൊണ്ട് ആശുപത്രിയുടെ ഒ.പി വിഭാഗം, ഓഫിസ് വിഭാഗം എന്നിവയുള്‍പ്പെടെ ചുറ്റുമതിലടക്കം പൂര്‍ണമായി പെയിൻറിങ് നടത്തിയത്. നെറാലോക് കമ്പനിയാണ് ഇതിനാവശ്യമായ പെയിൻറ് സൗജന്യമായി വിതരണം ചെയ്തത്. പെയിൻറും പണിക്കൂലിയടക്കം ഏകദേശം ആറു ലക്ഷത്തോളം രൂപയുടെ നിര്‍മാണ ജോലികളാണ് അസോസിയേഷ​െൻറ നേതൃത്വത്തില്‍ സൗജന്യമായി നടത്തിയത്. പെയിൻറിങ് ജോലികളുടെ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിര്‍വഹിച്ചു. ബി.ഡി. ദേവസി എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.ഡി.പി.സി.എ സംസ്ഥാന പ്രസിഡൻറ് ആൻറോ പോള്‍, ജില്ല പ്രസിഡൻറ് ജി. മുരളി, സെക്രട്ടറി കെ.കെ. രഞ്ജിത്, നഗരസഭ അധ്യക്ഷ ജയന്തി പ്രവീണ്‍കുമാര്‍, ഉപാധ്യക്ഷൻ വിൽസന്‍ പാണാട്ടുപ്പറമ്പില്‍, വാര്‍ഡ് കൗണ്‍സിലര്‍ ഗീത സാബു, നെറാലോക് കമ്പനി ഏരിയ മാനേജര്‍ ദിലീപ്, ഡോ. ശ്യാംകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story