Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹർത്താലുകൊണ്ട്​...

ഹർത്താലുകൊണ്ട്​ ഇന്ധനവില കുറയാൻ പോകുന്നില്ല -ചേംബർ ഓഫ് കോമേഴ്സ്

text_fields
bookmark_border
തൃശൂർ: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രാഷ്ട്രീയ പാർട്ടികൾ പ്രഖ്യാപിച്ച ഭാരത് ബന്ദിനും ഹർത്താലിനും പ്രളയക്കെടുതിയിൽ കേരളത്തിൽ ഒട്ടും പ്രസക്തിയില്ലെന്ന് ചേംബർ ഓഫ് കോമേഴ്സ് പ്രസിഡൻറ് സി.എ. സലീം. പെട്രോളിയം ഉൽപന്നങ്ങളുടെ കുതിച്ചുയരുന്ന വിലവർധന പ്രതിഷേധാർഹമാണെങ്കിലും അതിനെതിരെ ബന്ദോ ഹർത്താലോ നടത്തി ഒരുദിവസം ജനജീവിതം സ്തംഭിപ്പിച്ചതുകൊണ്ട് വിലകുറയാൻ പോകുന്നില്ല. ഒരു പ്രവൃത്തിദിനവും ആ ദിവസത്തെ ഉൽപാദന നഷ്ടവുമാണ് ഫലം. വിലക്കയറ്റം പിടിച്ചുനിർത്താനുള്ള പ്രത്യക്ഷ സമരമാർഗങ്ങളാണ് അവലംബിക്കേണ്ടത്. അതിനുള്ള ഇച്ഛാശക്തിയാണ് രാഷ്ട്രീയ പാർട്ടികൾക്കുണ്ടാവേണ്ടത്. സി.എ. സലീം വാർത്തക്കുറിപ്പിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story