Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപഞ്ചായത്ത് യോഗം...

പഞ്ചായത്ത് യോഗം ചേർന്നെന്ന് മാടക്കത്തറ പഞ്ചായത്ത്​ അധികൃതർ വ്യാജരേഖ ഉണ്ടാക്കിയതായി പരാതി

text_fields
bookmark_border
തൃശൂർ: നാട് പ്രളയക്കെടുതിയിൽ മുങ്ങിനിൽക്കവെ ടെൻഡറുകളും ക്വട്ടേഷനുകളും അംഗീകരിക്കാൻ യോഗം ചേർന്നെന്ന് വ്യാജരേഖ ഉണ്ടാക്കിയതായി മാടക്കത്തറ പഞ്ചായത്ത് അധികൃതർക്കെതിരെ ആരോപണം. ആഗസ്്റ്റ് 18നാണ് പഞ്ചായത്തിലെ എൽ.ഡി.എഫ് ജനപ്രതിനിധികളെ മാത്രം ഉൾപ്പെടുത്തി യോഗം നടത്തിയതായി രേഖയുണ്ടാക്കിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഒമ്പതോളം ടെൻഡറുകളാണ് യോഗം അംഗീകരിച്ചതായി വ്യാജരേഖ തയാറാക്കിയത്. വെള്ളിയാഴ്ച നിയമപ്രകാരം യോഗം ചേർന്നപ്പോൾ ഹാജർ പുസ്തകം ഒപ്പിടുന്നതിനിടെയാണ് കോൺഗ്രസ് അംഗങ്ങൾ 18ാം തീയതിയിലെ 'യോഗ'ത്തെക്കുറിച്ച് അറിയുന്നത്. 10 എൽ.ഡി.എഫ് അംഗങ്ങളാണ് പുസ്തകത്തിൽ ഒപ്പിട്ടിരിക്കുന്നത്. പഞ്ചായത്തിരാജ് നിയമത്തി​െൻറ ലംഘനമാണ് സി.പി.എം ഭരിക്കുന്ന മാടക്കത്തറ പഞ്ചായത്ത് ഭരണസമിതി നടത്തിയിരിക്കുന്നതെന്ന് ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറും പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ സുന്ദരൻ കുന്നത്തുള്ളി പറഞ്ഞു. പ്രളയം കാരണം യോഗം അറിയിക്കാൻ കഴിഞ്ഞില്ലെന്നാണ് സെക്രട്ടറി പറഞ്ഞത്. അക്കരപ്പുറം തോടിനോട് ചേർന്നുള്ള പഞ്ചായത്ത് ഒാഫിസ് വരാന്തവരെ വെള്ളം കയറിയ നിലയിലായിരുന്നു. ഫ്രണ്ട് ഓഫിസ് മാത്രമാണ് ഈ ദിവസങ്ങളിൽ പ്രവർത്തിച്ചിരുന്നത്. യാഥാർഥ്യങ്ങൾ ഇതായിരിക്കെ അഴിമതി നടത്താനായി വ്യാജരേഖ ചമക്കുകയാണ് പഞ്ചായത്ത് അധികൃതർ ചെയ്തതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. വിവിധ റോഡുകളുടെയും വൈദ്യുതി സംബന്ധമായ ടെൻഡറുകളുമാണ് അജണ്ടയിൽ ഉൾപ്പെടുത്തി പാസാക്കിയതായി വ്യാജരേഖ ചമച്ചിരിക്കുന്നത്. ഇതിന് പുറമേ 16ന് സ്റ്റിയറിങ് കമ്മിറ്റി യോഗം ചേർന്നിട്ടുമുണ്ട്. െവള്ളിയാഴ്ച ചേർന്ന യോഗത്തിൽ ഒന്നാമത്തെ അജണ്ടയായി സ്റ്റിയറിങ് കമ്മിറ്റി യോഗതീരുമാനം അംഗീകരിക്കൽ എന്ന് ഉൾപ്പെടുത്തിയപ്പോഴാണ് സ്റ്റിയറിങ് കമ്മിറ്റി യോഗം നടന്നതും പ്രതിപക്ഷം അറിയുന്നത്. യോഗം ചേർന്നതിനെക്കുറിച്ച് പ്രസിഡൻറിനോട് ചോദിച്ചപ്പോൾ സഹകരിക്കണമെന്നായിരുന്നു മറുപടി. യോഗതീരുമാനങ്ങൾ റദ്ദാക്കണമെന്നും വ്യാജരേഖ ചമച്ച പഞ്ചായത്ത് സെക്രട്ടറിക്കും ഭരണസമിതിക്കും എതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് കോൺഗ്രസിലെ ആറ് അംഗങ്ങളും പരാതി നൽകിയിട്ടുണ്ട്. എന്നാൽ, 18ന് യോഗം ചേരുന്ന കാര്യം സർക്കാറി​െൻറ സകർമ ആപ്പ് വഴി അംഗങ്ങളെ അറിയിച്ചുവെന്ന് പഞ്ചായത്ത് പ്രസിഡൻറ് പി.എസ്. വിനയൻ വ്യക്തമാക്കി. അംഗങ്ങളായ ഒ.എസ്. രവീന്ദ്രൻ, സുജാത ബാലകൃഷ്ണൻ, സണ്ണി വെല്ലപ്പിള്ളി, ജോൺസൺ മല്ലിയത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story